അറിഞ്ഞിട്ടും ‘പറയാതെ’ അവൾ! മനസ്സുകൾ തൊട്ട് ആൽബം
![parayathe-love-song parayathe-love-song](https://img-mm.manoramaonline.com/content/dam/mm/mo/music/music-news/images/2023/10/7/parayathe-love-song.jpg?w=1120&h=583)
Mail This Article
മനോരമ മ്യൂസിക് പുറത്തിറക്കിയ ‘പറയാതെ’ എന്ന പ്രണയസംഗീത ആൽബം ആസ്വാദകഹൃദയങ്ങളിൽ ഇടം നേടുന്നു. അരുൺ.ആർ.പിള്ള സംവിധാനം ചെയ്ത സംഗീത വിഡിയോ ആണിത്. ‘മെല്ലെ മെല്ലെ കാണുന്നേതോ’ എന്നു തുടങ്ങുന്ന പാട്ടിന് ശ്രീജിത് ശ്രീകുമാർ വരികൾ കുറിച്ചു. ഷിബിൻ.പി.സിദ്ദീഖ് ഈണമൊരുക്കിയ ഗാനം രാജേഷ്.കെ.ചന്തു, ബിന്ദ്യ സാജൻ എന്നിവർ ചേർന്നാണ് ആലപിച്ചത്.
‘മെല്ലെ മെല്ലെ കാണുന്നേതോ നിമിഷമേതുയിരേ
കണ്ണിൽ കണ്ണിൽ നോക്കും നേരം ചിരിവിടർന്നഴകേ
നിഴലായെന്നോരം നീയും തണലായ് നിന്നോരം ഞാനും
ചിറകായ് എന്നുള്ളിൽ ഉണരൂ നീ...’
‘പറയാതെ’ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. അതിമനോഹര വിഷ്വൽ ട്രീറ്റാണ് പാട്ട് പ്രേക്ഷകർക്കു സമ്മാനിക്കുന്നത്. ഈണവും ഈരടികളും ഹൃദ്യമായ ആലാപനവുമെല്ലാം പാട്ടിനെ വേഗത്തിൽ സ്വീകാര്യമാക്കിക്കഴിഞ്ഞു. നിരവധി പേര്‍ പ്രതികരണങ്ങൾ അറിയിക്കുന്നുണ്ട്. സിദ്ധാർഥ് ജയരാജ്, നേഹ സുമൻ, മിഥുൻ.എം.കെ.വി, നേഹ ഷെറിൻ എന്നിവരാണ് പാട്ടിലെ മുഖ്യ അഭിനേതാക്കള്‍.
ജിനു ഫിലിപ് മാത്യു ആണ് പാട്ടിന്റെ ചിത്രീകരണവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്. പ്രശോഭ് മേനോൻ രചന നിർവഹിച്ചു. ജയരാജ് രാധാകൃഷ്ണൻ, സന്ധ്യ ജയരാജ് എന്നിവർ ചേർന്നാണ് ആൽബത്തിന്റെ നിർമാണം.