ചികിത്സ ലഭിക്കാതെ മരണം 53; കേസെടുത്ത് ബോംബെ ഹൈക്കോടതി

Mail This Article
മുംബൈ ∙ചികിത്സ ലഭിക്കാതെ മഹാരാഷ്ട്രയിലെ സർക്കാർ മെഡിക്കൽ കോളജുകളിൽ 53 പേർ മരിച്ച സംഭവത്തിൽ ബോംബെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഡോക്ടർമാരുടെ ന്യായങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ആരോഗ്യ മേഖലയ്ക്കുള്ള ബജറ്റ് വിഹിതത്തിന്റെ വിശദവിവരങ്ങൾ നാളെ നൽകാൻ അഡ്വക്കറ്റ് ജനറലിനോട് നിർദേശിച്ചു.
അതിനിടെ, 4 പേർ കൂടി മരിച്ചതോടെ നാന്ദേഡിലെ ശങ്കർ റാവു ചവാൻ ആശുപത്രിയിൽ ആകെ മരണം 35 ആയി ഉയർന്നു. ഒൗറംഗബാദ് മെഡിക്കൽ കോളജിൽ 18 പേരാണ് മരിച്ചത്. നാന്ദേഡ് മെഡിക്കൽ കോളജിലെ ആക്ടിങ് ഡീൻ ഡോ. ശ്യാംറാവു വകോഡെയെക്കൊണ്ട് ആശുപത്രി ശുചിമുറി വൃത്തിയാക്കിച്ച ശിവസേനാ എംപി ഹേമന്ദ് പാട്ടീലിനെതിരെ പൊലീസ് കേസെടുത്തു. ആശുപത്രി നടത്തിപ്പിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് എംപി ഡീനിന് ചൂൽ നൽകി ശുചിമുറി വൃത്തിയാക്കാൻ ആവശ്യപ്പെട്ടത്.
English Summary: 53 people died without treatment in Maharashtra; Bombay High Court takes case