ഭൂമി കൈമാറ്റം: ഖർഗെയുടെ കുടുംബ ട്രസ്റ്റിന് എതിരെ ബിജെപി
Mail This Article
×
ബെംഗളൂരു ∙ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ കുടുംബ ട്രസ്റ്റിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന് 19 ഏക്കർ ഭൂമി സർക്കാർ സൗജന്യമായി നൽകിയെന്ന് ബിജെപി ആരോപിച്ചു. ദേവനഹള്ളിയിലെ എയ്റോസ്പേസ് പാർക്കിൽ 5 ഏക്കർ ഭൂമി അനുവദിച്ചതിന് ഗവർണർ സർക്കാരിനോടു വിശദീകരണം തേടിയിരുന്നു. എന്നാൽ, ഭൂമിയിലോ കെട്ടിടങ്ങളിലോ ട്രസ്റ്റിന് അവകാശമില്ലെന്നും സർക്കാരിന്റെ ഉടമസ്ഥതയിലാണെന്നും മന്ത്രി പ്രിയങ്ക് ഖർഗെ പറഞ്ഞു.
English Summary:
BJP against Kharge's family trust on land transfer
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.