ADVERTISEMENT

കൊച്ചി∙ വസ്തുതകൾ സമഗ്രമായി പരിശോധിച്ച ശേഷമേ തദ്ദേശ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുപ്പ് എന്നു നടത്തണമെന്നു തീരുമാനിക്കൂ എന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് 6 മാസം നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് കമ്മിഷൻ വിശദീകരണം സമർപ്പിച്ചത്.

എല്ലാ പഞ്ചായത്തുകളുടെയും മട്ടന്നൂർ ഒഴികെയുള്ള മുനിസിപ്പാലിറ്റികളുടെയും കോർപറേഷനുകളുടെയും കാലാവധി നവംബർ 11ന് പൂർത്തിയാകും. ഇതിനു മുൻപു തിരഞ്ഞെടുപ്പ് നടത്തണം. തിരഞ്ഞെടുപ്പിനുള്ള നടപടി ആരംഭിച്ചില്ലെങ്കിലും തയാറെടുപ്പു പൂർണതോതിൽ നടത്തുന്നുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹെൽത്ത് സർവീസ് ഡയറക്ടർ, രാഷ്ട്രീയ പാർട്ടികൾ, കലക്ടർമാർ തുടങ്ങിയവരുമായി ചർച്ച നടത്തി.

ബന്ധപ്പെട്ടവരുടെ പക്കൽ നിന്നു ലഭിക്കുന്ന വസ്തുതകളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിൽ സമഗ്രമായ പരിശോധനയ്ക്കു ശേഷം തിരഞ്ഞെടുപ്പ് എന്ന്, എങ്ങനെ നടത്താമെന്നു തീരുമാനിക്കുമെന്ന് കമ്മിഷൻ കോടതിയെ അറിയിച്ചു.മലപ്പുറം സ്വദേശി മുഹമ്മദ് റാഫിയാണ് ഹർജി നൽകിയത്. ഹർജി അകാലത്തിലുള്ളതാണെന്നും സമാന വിഷയത്തിൽ മറ്റൊരു ഹർജി ഹൈക്കോടതി കഴിഞ്ഞ മാസം 13ന് തള്ളിയതാണെന്നും കമ്മിഷൻ അറിയിച്ചു.

English Summary: Election Commission Kerala, Highcourt

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com