ന്യൂനപക്ഷ സ്കോളർഷിപ്: സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി

Mail This Article
തിരുവനന്തപുരം∙ ഹൈക്കോടതി വിധിയെക്കുറിച്ച് സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. വിഷയത്തിൽ ഇടതുമുന്നണിയും സർക്കാരും ഒളിച്ചുകളി അവസാനിപ്പിക്കണം.
ഇടതുമുന്നണിയിൽ രണ്ടു ഘടകകക്ഷികൾ വ്യത്യസ്ത അഭിപ്രായമാണ് പറയുന്നത്. വിധി സ്വാഗതാർഹമെന്ന് ഒരു കക്ഷി പറയുമ്പോൾ അപ്പീൽ പോകുമെന്നാണ് മറ്റൊരു കക്ഷി പറയുന്നത്. മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണം. കോടതിവിധിക്കെതിരെ മുസ്‌ലിംലീഗ് നിയമനടപടിക്കു പോകുമെന്ന് പറഞ്ഞത് യുഡിഎഫ് അംഗീകരിക്കുന്നുണ്ടോയെന്നും സുരേന്ദ്രൻ ചോദിച്ചു.
English Summary: K Surendran on minority scholarship high court verdict