ആ ‘ട്രാവൻകൂർ പാലസ്’ എന്റെ ഹോട്ടൽ അല്ല: തുഷാർ

Mail This Article
×
ആലപ്പുഴ ∙ കൊടകര കുഴൽപണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച കുറ്റപത്രത്തിൽ പരാമർശിക്കുന്ന ‘ട്രാവൻകൂർ പാലസ്’ തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ അല്ലെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അറിയിച്ചു.
ട്രാവൻകൂർ പാലസ് വക ആലപ്പുഴയിലുള്ള സ്ഥലം വാങ്ങാൻ കൊടുത്തുവിട്ട 3.56 കോടി രൂപ പ്രതികൾ കൊള്ളയടിച്ചെന്നാണ് ഇ.ഡിയുടെ കുറ്റപത്രം. ട്രാവൻകൂർ പാലസ് എന്നു മാത്രമാണ് ഇതിൽ പറയുന്നതെന്നും ഹോട്ടൽ എന്ന വാക്കില്ലെന്നും തുഷാർ ചൂണ്ടിക്കാട്ടി. കൊടകര കേസിലെ പ്രതികളുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല– തുഷാർ പറഞ്ഞു.
English Summary:
Thushar Vellapally: Thushar Vellapally denies Travancore Palace ownership. The BDJS leader clarified that the 'Travancore Palace' referenced in the ED's Kodakara case chargesheet is not his hotel and he had no involvement with the accused.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.