‘ബഹുഭൂരിപക്ഷത്തിനും സുരക്ഷയില്ലാത്ത നാട്ടിൽ എനിക്കെന്തിനാണ് ഗൺമാൻ?’
Mail This Article
പത്തനംതിട്ട ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭീഷണിയല്ലാതെ മറ്റൊരു ഭീഷണിയും തനിക്കില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സുരക്ഷാ കാരണങ്ങളാൽ എക്സ് കാറ്റഗറി സംരക്ഷണം നൽകാനുള്ള സംസ്ഥാന സർക്കാർ നീക്കത്തോടു പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ. ഒരു ദിവസം ഭീഷണിപ്പെടുത്തി അടുത്ത ദിവസം സുരക്ഷ തരുന്നത് വിരോധാഭാസമാണ്.
ബഹുഭൂരിപക്ഷത്തിനും സുരക്ഷയില്ലാത്ത നാട്ടിൽ തനിക്കെന്തിനാണ് ഗൺമാൻ? സിപിഎം അംഗമല്ലെന്നും ബിനീഷ് കോടിയേരി സ്വതന്ത്ര വ്യക്തിയാണെന്നു പറയുന്നതിലും അർഥമില്ല. നാട്ടിൽ ആര് വ്യവസായം തുടങ്ങിയാലും സിപിഎം നേതാക്കൾക്ക് പണം നൽകണമെന്നതാണ് അലിഖിത നിയമം. ബിനീഷിന്റെ പാർട്ടി ബന്ധം സംബന്ധിച്ചും സ്വത്ത് മരവിപ്പിക്കൽ സംബന്ധിച്ചും നേതാക്കൾ നിലപാട് വ്യക്തമാക്കണം– സുരേന്ദ്രൻ പറഞ്ഞു.
English Summary: K Surendran on X Category security