ന്യൂസീലൻഡിൽ ഹോസ്റ്റലിൽ തീപിടിത്തം; 6 പേർ മരിച്ചു

Mail This Article
ന്യൂഡൽഹി∙ ന്യൂസീലൻഡിൽ ഹോസ്റ്റലിൽ ഉണ്ടായ തീപിടിത്തത്തിൽ ആറു പേർ മരിച്ചു. നിരവധി ആളുകൾക്ക് പൊള്ളലേറ്റു. 20 പേരെ കാണാതായതായി റിപ്പോർട്ടുകളുണ്ട്. മരണസംഖ്യ ഉയർന്നേക്കാമെന്ന് പ്രധാനമന്ത്രി ക്രിസ് ഹിപ്‌കിൻസ് മുന്നറിയിപ്പ് നൽകി. ഇതുവരെയായി 52 ആളുകളെ രക്ഷപ്പെടുത്തിയതായി ന്യൂസീലൻഡ് പൊലീസ് പറഞ്ഞു.
വെല്ലിങ്ടണിലെ ലോഫേഴ്‌സ് ലോഡ്ജ് എന്ന ഹോസ്റ്റലിൽ ചൊവ്വാഴ്‌ചയായിരുന്നു തീപിടിത്തം. മുകൾ നിലയിലായിരുന്നു തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. 92 മുറികളുള്ള കെട്ടിടത്തിൽ ഇനിയും ആളുകൾ കുടങ്ങിക്കിടക്കുന്നതായാണ് സംശയം. തീ ഒരു പരിധിവരെ നിയന്ത്രിക്കാനായെങ്കിലും കെട്ടിടത്തിന്റെ മേൽക്കൂര ഇടിയുമെന്ന ഭീതിയുള്ളതിനാൽ ഇതുവരെ ഉള്ളിലേക്ക് പ്രവേശിക്കാനായിട്ടില്ല. തീപിടിത്തതിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
English Summary: New Zealand hostel fire