ADVERTISEMENT

ചെന്നൈ ∙ ചലച്ചിത്ര സംവിധായകൻ പാ.രഞ്ജിത്ത് സംഘടിപ്പിച്ച പരിപാടിയിൽ അയ്യപ്പനെ അവഹേളിച്ച് ഗാനം ആലപിച്ചെന്നു പരാതി. വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പാ.രഞ്ജിത്തിനും ഗായിക ഗാന ഇസൈവാണിക്കും എതിരെ അയ്യപ്പ ഭക്തരുടെ കൂട്ടായ്മയാണു മേട്ടുപ്പാളയം പൊലീസിൽ പരാതി നൽകിയത്. 

രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നീലം കൾചർ സെന്റർ സംഘടിപ്പിച്ച പരിപാടിയിലാണു വിവാദ ഗാനം ആലപിച്ചത്. സ്ത്രീകൾ ശബരിമലയിൽ കയറിയാൽ എന്താണു പ്രശ്നം.? എന്തിനാണ് അയിത്തം എന്നൊക്കെയാണ് ‘ഐ ആം സോറി അയ്യപ്പാ’ എന്നു തുടങ്ങുന്ന ഗാനത്തിലുള്ളത്. ഇരുവർക്കുമെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.

English Summary:

Complaint against Pa. Ranjith and Gaana Isai Vani : A song performed at a Pa. Ranjith event has sparked controversy, with Ayyappan devotees filing a complaint alleging insults against the deity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com