ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കറാച്ചി ∙ യുഎസ് മാധ്യമപ്രവർത്തകൻ ഡാനിയൽ പേളിനെ തട്ടിക്കൊണ്ടുപോയി തലയറുത്തു കൊന്ന കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട അൽ ഖായിദ ഭീകരൻ ഒമർ ഷെയ്ഖിനെയും 3 കൂട്ടാളികളെയും ഉടൻ മോചിപ്പിക്കാൻ സിന്ധ് ഹൈക്കോടതി ഉത്തരവിട്ടു. 

ഒമറിന് വിചാരണക്കോടതി വിധിച്ച വധശിക്ഷ സിന്ധ് ഹൈക്കോടതി കഴിഞ്ഞ ഏപ്രിലിൽ 7 വർഷം തടവായി കുറയ്ക്കുകയും കൂട്ടാളികളായ 3 പേരെ കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. ഇവരെ പിന്നീട് ക്രമസമാധാനപാലന നിയമം അനുസരിച്ച് തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇതിനെതിരായ ഹർജിയിലാണ് ഇപ്പോഴത്തെ വിധി. 

ദ് വോൾ സ്ട്രീറ്റ് ജേണലിന്റെ ഏഷ്യ ലേഖകനായിരുന്ന ഡാനിയൽ പേളിനെ 2002ലാണ് കറാച്ചിയിൽനിന്നു തട്ടിക്കൊണ്ടുപോയി വധിച്ചത്. 1999ൽ ഇന്ത്യൻ എയർലൈൻസ് വിമാനം വിമാനം ഭീകരർ റാഞ്ചിയപ്പോൾ അതിലെ 150 യാത്രക്കാരെ വിട്ടയയ്ക്കുന്നതിനു പകരമായി ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെയും ഒമർ ഷെയ്ഖിനെയും മറ്റു 2 പേരെയും ഒരുമിച്ചാണ് ഇന്ത്യ മോചിപ്പിച്ചത്.

English Summary: Court orders release of Ahmed Omar Saeed Sheikh in journalist Daniel Pearl murder case

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com