പറാത്ത റൊട്ടി വീശിയടിക്കാതെയും തയാറാക്കാം
Mail This Article
വീശിയടിക്കാതെ പറോട്ടയെക്കാളും രുചിയിൽ സോഫ്റ്റായ പറാത്ത റൊട്ടി വീട്ടിൽ ഉണ്ടാക്കാം.
ചേരുവകൾ
- മൈദ - 2 കപ്പ്
- ബേക്കിങ് പൗഡർ - 1 ടീസ്പൂൺ
- ഉപ്പ്
- പഞ്ചസാര - 1 ടീസ്പൂൺ
- ചെറു ചൂടുവെള്ളം - 1/2 കപ്പ്
- ബട്ടർ - 2 ടേബിൾസ്പൂൺ
- ഓയിൽ - 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ മാവും ബേക്കിങ് പൗഡറും ഉപ്പും പഞ്ചസാരയും ചേർത്തിളക്കി അരക്കപ്പ് ചെറിയ ചൂടുള്ള പാലൊഴിച്ച് ഇളക്കുക. അതിൽ ആവശ്യത്തിന് ചെറു ചൂടുവെള്ളമൊഴിച്ചു കുഴയ്ക്കുക. ഇത് ഒരു ടേബിൾസ്പൂൺ എണ്ണയൊഴിച്ചു രണ്ടു മിനിറ്റ് കുഴച്ചു പാത്രത്തിൽ അടച്ചു വയ്ക്കുക.
ഒരു മണിക്കൂർ കഴിഞ്ഞു അഞ്ചു ബോൾസായി മുറിച്ചു വലുതായി പരത്തി അതിൽ ബട്ടറും എണ്ണയും കലർത്തിയ മിശ്രിതം ബ്രഷ് ഉപയോഗിച്ച് പുരട്ടി മുകളിൽ പൊടിവിതറി നാലോ അഞ്ചോ ആയി മുറിച്ചു ഒന്നിന്റെ മുകളിൽ ഒന്നായി വച്ച് സ്‌ട്രെച് ചെയ്തു റോൾ ചെയ്തു മാവു സോഫ്റ്റ് ആകുന്നതു വരെ അടച്ചു വയ്ക്കുക . പാൻ ചൂടാക്കി മാവു പരത്തിയത് ഇട്ടു മുകളിൽ ബബിൾസ് വരുമ്പോൾ തിരിച്ചിട്ടു എണ്ണ തൂത്തു പിന്നെയും തിരിച്ചിട്ടു എണ്ണ തൂത്തു റൊട്ടി ചെറിയ ബ്രൗൺ കളർ ആകുന്നത് വരെ ചുടുക. രണ്ടു തവി കൊണ്ട് അടിച്ചോ കൈ കൊണ്ട് പറാട്ട അടിക്കുന്നത് പോലെയോ അടിച്ചെടുത്ത് വിളമ്പാം.