വിജയിച്ചത് ‍ഡൽഹി ക്യാപിറ്റൽസ് ആണെങ്കിലും ആരാധകരുടെ ആവേശം ചെന്നൈക്കൊപ്പമായിരുന്നു. അതിന് ഒരേ ഒരു കാരണമേ ഉണ്ടായിരുന്നുള്ളു, സാക്ഷാൽ മഹേന്ദ്ര സിങ് ധോണി. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റിങ്ങിന് ഇറങ്ങേണ്ടി വരാതിരുന്ന ധോണി ഇന്നലെ വിശാഖപട്ടണത്താണ് ആദ്യമായി ബാറ്റേന്തിയത്. പതിവിന് വിപരീതമായി ചെന്നൈ വിക്കറ്റുകൾ ഒന്നിനു പിന്നാലെ അടുത്തതെന്ന നിലയിൽ കൊഴിഞ്ഞുകൊണ്ടിരുന്നപ്പോൾ, എട്ടാമനായാണ് ‘തല’ ക്രീസിൽ എത്തിയത്. അപ്പോഴേക്കും ചെന്നൈ ഏറക്കുറെ കളി കൈവിട്ടിരുന്നു. 23 പന്തിൽ 72 റൺസായിരുന്നു ചെന്നെയുടെ വിജയ ലക്ഷ്യം. നേരിട്ട ആദ്യ പന്തുതന്നെ ബൗണ്ടറി പായിച്ചുകൊണ്ട് തുടങ്ങിയ ധോണിക്കായി ഗാലറി ഇളകി മറിഞ്ഞു. എന്നാൽ രണ്ടാം പന്തിൽ ധോണി നൽകിയ സുവർണാവസരം ഖലീൽ അഹമ്മദ് കൈവിട്ടപ്പോൾ അതിന് നൽകേണ്ടി വരുന്ന വില എത്ര വലുതായിരിക്കുമെന്ന് ഒരു പക്ഷേ ഡൽഹി ടീം ചിന്തിച്ചിട്ടുകൂടി ഉണ്ടാകില്ല.

loading
English Summary:

Despite Loss against Delhi Capitals, Chennai Fans Rally Behind Dhoni's Explosive Batting Display

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com