പഞ്ചാബി ഗായകൻ സിദ്ദു മൂസവാലയുടെ കൊലപാതകത്തിൽ ലോറൻസ് ബിഷ്ണോയിക്ക് പുറമെ ഇളയ സഹോദരൻ അൻമോൾ ബിഷ്ണോയിയും പ്രതിയാണ്. എന്നാൽ കൊലപാതകത്തിനു മുമ്പുതന്നെ വ്യാജ പാസ്പോർട്ടിയിൽ ഇയാൾ ഇന്ത്യ വിട്ടു. അടുത്തിടെ പഞ്ചാബി ഗായകരായ കരൺ ഔജ്‍ലയുടെയും ഷെറി മന്നിന്റെയുമൊപ്പം യുഎസിൽ ഒരു വിവാഹച്ചടങ്ങിൽ നൃത്തം ചെയ്യുന്ന അൻമോളിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് ഒട്ടേറെപ്പേരെ അമ്പരപ്പിക്കാൻ പോന്നതായിരുന്നു. എൻഐഎയും കേസെടുത്തിട്ടുള്ള ഇയാൾക്കെതിരെ ഇന്റർപോൾ നോട്ടിസും നിലവിലുണ്ട്. യുഎസിൽ ഒളിവിൽ കഴിയുന്നു എന്നു കരുതിയിരിക്കെയാണ് അവിടെ ആടിപ്പാടുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. അതുപോലെ, അടുത്തിടെ തനിക്കൊരു ഭീഷണിക്കത്ത് ലഭിച്ചെന്ന് ബോളിവുഡ് നടി രാഖി സാവന്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തുകയുണ്ടായി. രാഖിയുമായി തങ്ങൾക്ക് പ്രശ്നമില്ലെന്നും എന്നാൽ സൽമാൻ ഖാൻ വിഷയത്തിൽ ഇടപെട്ടാൽ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്നും വ്യക്തമാക്കി ഗുജ്ജാർ പ്രിൻസ് എന്നയാളുടെ പേരിലായിരുന്നു കത്ത്. എത്ര വലിയ സുരക്ഷയൊരുക്കിയാലും തങ്ങൾ സൽമാൻ ഖാനെ കൊലപ്പെടുത്തുമെന്നും കത്തിൽ പറയുന്നു.

loading
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com