ADVERTISEMENT

ഗുരുഗ്രാം∙ വൈദ്യുത കാർ വിപണിയിൽ വൻ മാറ്റങ്ങൾക്കു വഴിതുറക്കുന്ന പദ്ധതിയുമായി ജെഎസ്ഡബ്ല്യു എംജി മോട്ടർ ഇന്ത്യ രംഗത്തെത്തി. കാറിനു മാത്രം വില ഈടാക്കുകയും ബാറ്ററിക്കു കിലോമീറ്റർ അടിസ്ഥാനത്തിൽ വാടക ഈടാക്കുകയും ചെയ്യുന്ന ‘ബാറ്ററി–അസ്–എ–സർവീസ്’ പദ്ധതി കോമറ്റ്, സെഡ്എസ്, ഈ മാസം വിപണിയിലെത്തുന്ന വിൻഡ്സർ എന്നീ എംജി ഇലക്ട്രിക് കാറുകൾക്കായാണ്. പെട്രോൾ കാറുകളെക്കാൾ വില ഉയരെയായത് വൈദ്യുത കാറുകളിൽനിന്ന് ഉപയോക്താക്കളെ അകറ്റുന്നതിനു പ്രതിവിധിയാണിത്. നിലവിൽ 6.99 ലക്ഷം രൂപ മുതൽ വിലയുള്ള കോമറ്റ് പുതിയ പദ്ധതിയിൽ 4.99 ലക്ഷം രൂപ (മുതൽ) വിലയ്ക്കു വാങ്ങാം. 

ബാറ്ററിവാടകയായി കിലോമീറ്ററിന് 2.50 രൂപ നിരക്കിൽ നൽകണം. നിലവിൽ 18.98 ലക്ഷം രൂപ മുതൽ വിലയുള്ള സെഡ്എസ് ഈ പദ്ധതിയിൽ 13.99 ലക്ഷം രൂപ മുതൽ കിട്ടും. ബാറ്ററി വാടക കിലോമീറ്ററിന് 4.50 രൂപ. പുതിയ വിൻഡ്സറിന് 9.99 ലക്ഷം രൂപ വിലയും കിലോമീറ്ററിന് 3.5 രൂപ ബാറ്ററിവാടകയും. വിൻഡ്സറിന്റെ പൂർണവില അടുത്തയാഴ്ച പ്രഖ്യാപിക്കും. ‘ബാറ്ററി–അസ്–എ–സർവീസ്’ പദ്ധതിയിൽ പ്രതിമാസ മിനിമം കിലോമീറ്റർ ബാധകമാകും. വായ്പയുടെ പ്രതിമാസത്തവണ (ഇഎംഐ) പോലെയാണ് ബാറ്ററിവാടക നൽകേണ്ടത്. വിവിധ ധനസ്ഥാപനങ്ങൾ വഴിയാണു പദ്ധതി നടപ്പാക്കുക

English Summary:

MG Motor launches 'Battery-as-a-Service' plan, offering electric cars at significantly lower prices with battery rentals. Find out how you can own a Comet, ZS EV or Windsor at attractive costs.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com