ആയുഷ്മാന്‍ ഭാരത്: ലാഭിക്കുന്ന തുക സമ്പാദിക്കാം
Mail This Article
അങ്കണവാടി ജീവനക്കാര്‍ക്കും ആശ വര്‍ക്കര്‍മാര്‍ക്കും ആയുഷ്മാന്‍ ഭാരത് സേവനങ്ങള്‍ ലഭ്യമാക്കുന്നത് പ്രത്യക്ഷത്തില്‍ അവര്‍ക്കു വരുമാന വര്‍ധനവ് നല്‍കില്ല. പക്ഷേ, ആരോഗ്യ പരിരക്ഷയ്ക്കായി ചെലവഴിക്കേണ്ടി വരുന്ന തുക ഗണ്യമായ വിധത്തില്‍ ലാഭിക്കുവാന്‍ ഇതവരെ സഹായിക്കും. എത്ര ചെറിയ വരുമാനമുളളവരാണെങ്കിലും അടിയന്തരാവശ്യങ്ങള്‍ക്കായി ഒരു തുക മാറ്റി വയ്ക്കുന്നത് സാമ്പത്തിക അച്ചടക്കത്തിന്റെ ഭാഗമാണ്. ഇങ്ങനെ മാറ്റിവെക്കുന്നതില്‍ ഗണ്യമായ ഒരു ഭാഗം ആരോഗ്യ സേവനങ്ങള്‍ക്കായിട്ടായിരിക്കുമല്ലോ വകയിരുത്തുക.
എസ് ഐ പി പരിഗണിക്കാം
വളരെ ചെറുതെന്നു തോന്നുമെങ്കിലും ഇതിലൊരു ഭാഗം ഹ്രസ്വകാല, ഇടക്കാല ദൈര്‍ഘ്യമുള്ള സമ്പാദ്യങ്ങള്‍ക്കായി വഴി തിരിച്ചു വിടുക എന്നതാണ് പുതുതായി ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണം ലഭിക്കുന്നവര്‍ക്കു ചെയ്യാനാവുന്നത്. വളരെ ചെറിയ തുകയാണെങ്കിലും തുടക്കം മുതല്‍ ഇതു സമ്പാദ്യത്തിനായി മാറ്റിവെക്കുകയാണെങ്കില്‍ നിങ്ങളുടെ സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ മോശമല്ലാത്ത സഹായമാകും അതു നല്‍കുക. മ്യൂചല്‍ ഫണ്ടിന്റെ എസ്‌ഐപികളോ ബാങ്കിന്റേയോ പോസ്റ്റ് ഓഫിസിന്റേയോ റെക്കറിങ് നിക്ഷേപങ്ങളോ എല്ലാം ഇതിനായി പരിഗണിക്കാം. പലതുള്ളി പെരുവെള്ളം എന്ന ചൊല്ലാണ് ഇവിടെ ഓര്‍മിക്കേണ്ടത്.