ADVERTISEMENT

ഹരാരെ∙ സിം ആഫ്രോ ടി10 ക്രിക്കറ്റ് ലീഗിൽ തകർപ്പന്‍ പ്രകടനവുമായി മുൻ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത്. അവസാന ഓവറിൽ ഇംപാക്ട് താരമായി പന്തെറിഞ്ഞ ശ്രീശാന്ത് എട്ട് റൺസ് പ്രതിരോധിച്ച് മത്സരം സൂപ്പർ ഓവറിലേക്കു കൊണ്ടുപോകുകയായിരുന്നു. സൂപ്പർ ഓവറിൽ ശ്രീശാന്തിന്റെ ഹരാരെ ഹരികെയ്ൻസ് ടീം കേപ് ടൗൺ‌ സാമ്പ് ആർമിയെ തോൽപിക്കുകയും ചെയ്തു. ശ്രീശാന്ത് എറിഞ്ഞ പത്താം ഓവറിൽ എട്ട് റൺസായിരുന്നു കേപ് ടൗണിനു ജയിക്കാൻ‌ വേണ്ടിയിരുന്നത്. ശ്രീശാന്ത് വഴങ്ങിയത് ഏഴു റൺസ് മാത്രം. ഇതോടെ കളി സമനിലയിലായി.

മത്സരത്തിൽ ടോസ് നേടിയ കേപ് ടൗൺ ഹരാരെ ഹരികെയ്ൻസിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. 10 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ഹരാരെ നേടിയത് 115 റൺസ്. ദക്ഷിണാഫ്രിക്കൻ താരം ഡൊനോവൻ ഫെറേര നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ഹരാരെയെ മികച്ച സ്കോറിലേക്കെത്തിച്ചത്. 33 പന്തുകൾ നേരിട്ട താരം 87 റൺസുമായി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ കേപ് ടൗൺ 115 റൺസെടുത്തു. കേപ് ടൗണിന്റെ അഫ്ഗാൻ ഓപ്പണർ റഹ്മാനുല്ല ഗുർബാസ് അർധസെഞ്ചറി നേടി. 26 പന്തിൽ 56 റൺസാണു താരം അടിച്ചെടുത്തത്. ശ്രീശാന്ത് എറിഞ്ഞ പത്താം ഓവറിൽ കേപ് ടൗണിന് ജയിക്കാൻ വേണ്ടിയിരുന്നത് എട്ട് റണ്‍സായിരുന്നു. എറിഞ്ഞ ആദ്യ പന്തിൽ തന്നെ കരീം ജനാത്തിനെ ബോൾഡാക്കി ശ്രീശാന്ത് കരുത്ത് തെളിയിച്ചു.

ഈ ഓവറിൽ ഒരു ബൗണ്ടറിയാണു ശ്രീശാന്ത് വഴങ്ങിയത്. രണ്ട് ലെഗ് ബൈയും ഒരു സിംഗിളും കൂട്ടി ഏഴു റണ്‍സ് നേടാൻ മാത്രമാണ് കേപ് ടൗൺ ബാറ്റർമാര്‍ക്കു നേടാൻ സാധിച്ചത്. ഓവറിലെ അഞ്ചാം പന്തില്‍ സീന്‍ വില്യംസിനെ റണ്‍ഔട്ടാക്കിയതും ശ്രീശാന്താണ്. സൂപ്പർ ഓവറിൽ കേപ് ടൗർ ഏഴു റൺസെടുത്തപ്പോൾ അഞ്ചാം പന്തിൽ ഹരാരെ വിജയത്തിലെത്തുകയായിരുന്നു.

ഹരാരെ ടീം ഉടമ സോഹൻ റോയ്ക്കൊപ്പം ശ്രീശാന്ത്
ഹരാരെ ടീം ഉടമ സോഹൻ റോയ്ക്കൊപ്പം ശ്രീശാന്ത്

English Summary: Sreesanth's final over heroics pushes Harare Hurricanes to emerge victorious against Cape Town

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com