മിസ്റ്റർ കൺസിസ്റ്റന്റ്, തുടർച്ചയായ 5 ഐപിഎൽ സീസണുകളിൽ 50 കടന്ന് ശരാശരി
Mail This Article
പരുക്കുമൂലം ഇന്ത്യൻ ടീമിൽ വന്നും പോയുമിരിക്കുകയാണെങ്കിലും ഐപിഎൽ ക്രിക്കറ്റിൽ സ്ഥിരതയുടെ പര്യായമാണ് കെ.എൽ.രാഹുൽ. ഐപിഎൽ ചരിത്രത്തിൽ 1000 റൺസെങ്കിലും നേടിയ ബാറ്റർമാരിൽ മികച്ച ബാറ്റിങ് ശരാശരിയുള്ള രാഹുൽ ക്യാപ്റ്റൻമാരിലും ഓപ്പണിങ് ബാറ്റർമാരിലും ഈ പട്ടികയിൽ ഒന്നാമതു തന്നെ.
തുടർച്ചയായ 5 ഐപിഎൽ സീസണുകളിൽ രാഹുലിന്റെ ശരാശരി 50 കടന്നപ്പോൾ (2018–2022) ഈ റെക്കോർഡിന് അടുത്തെങ്ങുമെത്താൻ മറ്റാർക്കുമായിട്ടില്ല.
രാഹുലിന്റെ വളർച്ച
(ഐപിഎൽ കരിയറിലെ ബാറ്റിങ് ശരാശരി)
10–ാം മത്സരം: 20.57
25–ാം മത്സരം: 21.87
50–ാം മത്സരം: 38.24
75–ാം മത്സരം: 45.75
100–ാം മത്സരം: 47.41
119–ാം മത്സരം: 46.90
വിവിധ ടീമുകൾക്കായി രാഹുലിന്റെ ബാറ്റിങ് ശരാശരി
പഞ്ചാബ്: 56.62
ലക്നൗ: 45.14
ബെംഗളൂരു: 37.91
ഹൈദരാബാദ്: 23.69
ശരാശരിയിൽ കൂടുതൽ
കെ.എൽ.രാഹുൽ: 46.90
ഡേവിഡ് വാർണർ: 41.54
ഷോൺ മാർഷ്: 39.95
(*1000 റൺസെങ്കിലും നേടിയവരിലെ കണക്ക്)