ബോക്സിങ് താരം ഹന്ന ഗബ്രിയേൽ 8നു കൊച്ചിയിൽ
Mail This Article
കൊച്ചി ∙ ബോക്സിങ് റിങ്ങിലെ താര റാണി ഹന്ന ഗബ്രിയേൽസ് വനിതാ ദിനത്തിൽ കൊച്ചിയിൽ. വേൾഡ് ബോക്സിങ് കൗൺസിൽ (ഡബ്ല്യുബിസി) നടത്തുന്ന ലോക ഹെവി വെയ്റ്റ് ഡിജെഎംസി സീരീസ് നമ്പർ 7 ബോക്സിങ് ചാംപ്യൻഷിപ് തീയതി പ്രഖ്യാപനം നടത്താനാണ് ഹന്ന ഗബ്രിയേൽസ് കൊച്ചിയിൽ എത്തുക. കൊച്ചിയാണ് ചാംപ്യൻഷിപ്പിനു വേദി. നാഷനൽ സ്പോർട്സ് മിഷന്റെ സഹകരണത്തോടെ ഓഗസ്റ്റിൽ നടക്കുന്ന ചാംപ്യൻഷിപ് കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലാണ്. ഇന്ത്യ, ഓസ്ട്രേലിയ, യുഎസ്, മലേഷ്യ, ശ്രീലങ്ക, ഫിലിപ്പീൻസ്, യുകെ ഉൾപ്പെടെ 12 ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള ബോക്സിങ് താരങ്ങൾ ഏറ്റുമുട്ടും. ഡബ്ല്യുബിസിയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിലെ മെൽബണിൽ നടന്ന ഡിജെഎംസി സീരീസ് നമ്പർ 6 ബോക്സിങ് ചാംപ്യൻഷിപ്പിൽ ഇന്ത്യൻ താരവും മലയാളിയുമായ കെ.എസ്.വിനോദ് ആയിരുന്നു ജേതാവ്.