Activate your premium subscription today
Monday, Apr 21, 2025
ദുർമന്ത്രവാദത്തെത്തുടർന്നുള്ള കൂട്ടക്കുരുതികളും ആഭിചാരകർമങ്ങളെത്തുടർന്നുള്ള പ്രതികാര പ്രവൃത്തികളുമെല്ലാം ഉത്തരേന്ത്യയിൽനിന്നുള്ള വാർത്തകളിലൂടെ മാത്രം അറിഞ്ഞിരുന്ന കാലം മാറിയിരിക്കുന്നു. ഒരുപക്ഷേ അത്തരം വാർത്തകൾ നമ്മുടെ വീടിന്റെ തൊട്ടപ്പുറത്തു പോലും സംഭവിച്ചേക്കാവുന്ന അവസ്ഥ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളത്തിൽ നടന്ന കുറ്റകൃത്യങ്ങളിൽ പലതും വിരൽ ചൂണ്ടുന്നത് അന്ധവിശ്വാസങ്ങളിലേക്കാണ്. ഇലന്തൂർ നരബലി കേസ്, നന്തന്കോട് കൂട്ടക്കുരുതി (കേഡൽ ജിൻസൻ രാജ കേസ്), കമ്പകക്കാനം കൂട്ടക്കൊല തുടങ്ങിയവയൊക്കെ അതിൽ ചില ഉദാഹരണങ്ങൾ മാത്രം. പാലക്കാട്ടെ നെന്മാറയിലെ ഇരട്ടക്കൊലക്കേസിലും അന്ധവിശ്വാസം പ്രതിസ്ഥാനത്തുണ്ട്. ഉദ്ദിഷ്ട കാര്യം സാധിക്കാൻ, സാമ്പത്തിക ഉന്നതി കൈവരിക്കാൻ, ആയുസ്സ് നീട്ടിക്കിട്ടാൻ, കുഞ്ഞ് പിറക്കാൻ എന്നിങ്ങനെ പല പല കാര്യങ്ങൾക്കായി ആഭിചാര കേന്ദ്രങ്ങളെ ആശ്രയിക്കുന്നുവെന്നത് അമ്പരപ്പോടെ മാത്രമല്ല, നാണക്കേടോടെയുമാണ് കേരളം കേട്ടിരിക്കുന്നത്. ദുർമന്ത്രവാദികൾ പറയുന്നത് അതേപടി കേട്ട് അടുപ്പക്കാരെപ്പോലും ഇല്ലാതാക്കാൻ ഇറങ്ങിത്തിരിക്കുന്ന മൃഗതുല്യരായ മനുഷ്യരായിരിക്കുന്നു പലരും. എങ്ങനെയാണ് ഇവർ അന്ധവിശ്വാസത്തിന്റെ പിടിയിൽ അമർന്നു പോയത്? ജനാധിപത്യ ബോധമുള്ള സമൂഹം എങ്ങനെയാണ് ആഭിചാരകർമങ്ങളിൽ വേരൂന്നിപ്പോയത്? ലഹരി പോലെ പടർന്നു പിടിച്ച് ഒരു നാടിനെത്തന്നെ ഇല്ലാതാക്കാൻ കെൽപുള്ള ‘കണ്ണില്ലാത്ത’ ഈ വിശ്വാസങ്ങളെ നമുക്ക് കണ്ടില്ലെന്ന് എത്രകാലം നടിക്കാനാകും?
പത്തനംതിട്ട ∙ കേരളത്തെ നടുക്കിയ ആ നരഹത്യ പുറംലോകമറിഞ്ഞത് ഒരു ഊമക്കത്തിലൂടെയായിരുന്നു. കാൽ നൂറ്റാണ്ടിനു ശേഷം, ആ ഊമക്കത്തിന്റെ പിന്നിലുളളയാളെത്തേടി മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷനിലെ (മാസ്കോം) വിദ്യാർഥികൾ നടത്തിയ യാത്ര.
പത്തനംതിട്ട ∙ നാടിനെ നടുക്കിയ ഇലന്തൂരിലെ ഇരട്ട നരബലി കേസ് പുറത്തു വന്നിട്ട് ഇന്ന് രണ്ടു വർഷം. ഇലന്തൂരിലെ ഭഗവൽസിങ്ങിന്റെ വീടിന്റെ പരിസരത്തുനിന്ന് നരബലിക്കിരയായ സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതും പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽസിങ്, ഭാര്യ ലൈല എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതും 2022 ഒക്ടോബർ 11ന് ആയിരുന്നു. മൂന്നു പ്രതികളും രണ്ടുവർഷമായി ജയിലിലാണ്. ഇനിയും വിചാരണ
അന്ന്, 2022 ഒക്ടോബർ 11ലെ പകൽ, ഈ വീടിനു പരിസരത്താകെ തിങ്ങിനിറഞ്ഞത് പൊലീസും മാധ്യമപ്രവർത്തകരും നാട്ടുകാരും ഉൾപ്പെടുന്ന ജനസഞ്ചയമാണെങ്കിൽ, രണ്ടു വർഷങ്ങൾക്കിപ്പുറം അതേ ഒക്ടോബർ 11ന് ഈ വീടുനുചുറ്റും നിറഞ്ഞു നിൽക്കുന്നത് ഒരാൾ പൊക്കത്തിനും മേലുള്ള കാടും പടർപ്പുമാണ്. വീടിന്റെ ഒരു വശത്തായി ഉയരത്തിലുള്ള ഒരു പുതിയ മതിലും മറ്റൊരു വശത്ത് നിലവിലുണ്ടായിരുന്ന മതിലിനു മുകളിൽ തകര ഷീറ്റുകൊണ്ടുള്ള മറയും മാത്രമാണ് കാര്യമായ വ്യത്യാസം. ഒരുകാലത്ത് ഈ നാട്ടിൽ എവിടെയുമുള്ള ആരും ‘കൈ’ സഹായത്തിനായി ഓടിയെത്തിയിരുന്ന ഈ വീടും പരിസരവും ഇന്ന് നാട്ടുകാരുടെ പേടിസ്വപ്നമാണ്. പറഞ്ഞുവന്നത് മറ്റൊന്നിനെയും പറ്റിയല്ല, ഇലന്തൂരിലെ നരബലി വീടിനെപ്പറ്റിയാണ്. ആഞ്ഞിലിമൂട്ടിൽ പാരമ്പര്യ വൈദ്യൻമാരുടെ കുടുംബം. പിൽക്കാലത്ത് ഭഗവൽ സിങ് എന്ന ഇന്നത്തെ തലമുറക്കാരൻ ആ വീടിന് കടകംപള്ളി എന്ന പേര് സ്വീകരിച്ചു. എന്നിരുന്നാലും പാരമ്പര്യത്തിന് മാറ്റമുണ്ടായിരുന്നില്ല. നാട്ടിൽ ആർക്കെങ്കിലും ഒടിവോ ചതവോ ഉണ്ടായാൽ ആദ്യം ഓടിയെത്തിയിരുന്നത് ഈ വീട്ടുമുറ്റത്തേക്ക് തന്നെയായിരുന്നു. അധികം സംസാരിക്കാത്ത പ്രകൃതക്കാരനായ ഭഗവൽ സിങ്ങിന് വൈദ്യം മാത്രമല്ല ഹൈക്കു കവിതകളും വഴങ്ങുമായിരുന്നു. പാർട്ടി പരിപാടികളിലും സജീവമായിരുന്നു. ആർക്കും പരാതിക്ക് ഇടനൽകാനില്ലാത്ത പ്രകൃതം. എന്നാൽ, നാട്ടുകാരുടെ മനസ്സുകളിൽ വളരെക്കാലങ്ങളായി ഉണ്ടായിരുന്ന ഈ ചിത്രങ്ങളെല്ലാം മറ്റിവരയ്ക്കപ്പെട്ടത് വളരെപ്പെട്ടെന്നാണ്.
കോഴിക്കോട് പേരാമ്പ്രയിൽ അനു എന്ന ഇരുപത്തിയാറുകാരിയെ മുട്ടറ്റംമാത്രം വെള്ളമുള്ള തോട്ടിൽ മരിച്ചനിലയിൽ കണ്ടത്തിയത് 2024 മാർച്ച് 11നാണ്. സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച പൊലീസ് ഒരാഴ്ചയ്ക്കുള്ളിൽ പ്രതിയെ പിടികൂടി. മലപ്പുറം വാഴക്കാട് സ്വദേശി മുജീബ് റഹ്മാൻ. ലിഫ്റ്റ് വാഗ്ദാനം ചെയ്ത് അനുവിനെ ബൈക്കിൽ കയറ്റിയ പ്രതി വഴിയിൽവച്ച് തോട്ടിലേയ്ക്ക് തള്ളിയിട്ട് വെള്ളത്തിൽ ചവിട്ടിത്താഴ്ത്തുകയായിരുന്നു. മരിച്ചെന്നുറപ്പിച്ചശേഷം അനുവിന്റെ ആഭരണങ്ങളുമായി പ്രതി കടന്നു. ഇയാളെ അറസ്റ്റുചെയ്ത ശേഷം മറ്റൊരു കാര്യം കൂടി പൊലീസ് പറഞ്ഞു. കൊലപാതകമുൾപ്പെടെ അൻപതിലേറെ കേസുകളിൽ പ്രതിയാണ് മുജീബ് റഹ്മാൻ. സ്ഥിരം കുറ്റവാളി! മുജീബ് റഹ്മാനിൽ തീർന്നില്ല, 2023ൽ ആലുവയിൽ അഞ്ചുവയസ്സുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലം, തിരുവനന്തപുരം പേട്ടയിൽനിന്ന് രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ ഹസൻകുട്ടി, ഇലന്തൂർ നരബലിക്കേസ് പ്രതി മുഹമ്മദ് ഷാഫി, 2023ൽ ആലുവയിൽ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി തിരുവനന്തപുരം സ്വദേശി ക്രിസ്റ്റിൽ രാജ് തുടങ്ങിയ ഒട്ടേറെപ്പേർ പതിവ് കുറ്റവാളികളാണെന്ന് പൊലീസ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ പതിവാക്കിയ ഇവർ വീണ്ടും വീണ്ടും തെറ്റുചെയ്യുന്നത് എന്തുകൊണ്ട് നമുക്ക് തടയാനാവുന്നില്ല? ഉത്തരം ലളിതമാണ്.
കട്ടപ്പന ∙ കട്ടപ്പനയിലെ ഇരട്ടക്കൊലപാതകങ്ങൾ നരബലിയെന്നും ആഭിചാരക്രിയകളെന്നും പ്രചരിച്ചെങ്കിലും അത്തരം വാദങ്ങളെല്ലാം പൊലീസ് തള്ളുകയാണ്. മാനഹാനി, തർക്കം തുടങ്ങിയ കാരണങ്ങളാണു കൊലപാതകത്തിനു കാരണമായി പൊലീസ് പറയുന്നത്. കക്കാട്ടുകടയിലെ വാടകവീട്ടിൽ പൂജകൾ നടത്തിയിരുന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതോടെയാണ്
കൊച്ചി ∙ ഇലന്തൂരിലെ ഇരട്ടക്കൊലപാതക കേസിൽ മൂന്നാം പ്രതി ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഗൂഢാലോചനയിലും ക്രൂരമായ കൊലപാതകത്തിലും ലൈലയ്ക്കു പങ്കുണ്ടെന്നു പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി 59 വയസ്സുള്ള സ്ത്രീയെന്ന ഒരു പരിഗണനയ്ക്കും അർഹതയില്ലെന്നും പറഞ്ഞു. പ്രതികൾ നടത്തിയതു രക്തം ഉറഞ്ഞുപോകുന്ന തരം കൊലപാതകമാണെന്നും ആരോപണങ്ങൾ തെളിഞ്ഞാൽ ആണായാലും പെണ്ണായാലും മനുഷ്യരെന്നു വിളിക്കപ്പെടാൻ യോഗ്യരല്ലെന്നും ജസ്റ്റിസ് സോഫി തോമസ് വിധി ന്യായത്തിൽ പറഞ്ഞു.
പത്തനംതിട്ട/ കൊച്ചി∙ കേരളത്തെ നടുക്കിയ പത്തനംതിട്ട ഇലന്തൂരിലെ ഇരട്ട നരബലിക്കേസിന് ഇന്ന് ഒരു വയസ്സ്. ഭഗവൽസിങ്ങിന്റെ വീടിന്റെ പരിസരത്തുനിന്നു നരബലിക്ക് ഇരയായ സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതും പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽസിങ്, ലൈല എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതും 2022 ഒക്ടോബർ 11ന്
പത്തനംതിട്ട∙ ഇലന്തൂരിലെ ഇരട്ട നരബലി കേസിന് നാളെ ഒരു വയസ്സ്. ഭഗവൽസിങ്ങിന്റെ വീടിന്റെ പരിസരത്തുനിന്നു നരബലിക്ക് ഇരയായ സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതും പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽസിങ്, ലൈല എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതും 2022 ഒക്ടോബർ 11ന് ആയിരുന്നു. തിരുവല്ലയിൽ നരബലിയെന്നു സംശയമെന്ന
കൊച്ചി∙ പത്തനംതിട്ട ഇലന്തൂർ നരബലി ഇരട്ടക്കൊലക്കേസിലെ മൂന്നാം പ്രതി ലൈല ഭഗവൽസിങ്ങിന്റെ (59) ജാമ്യാപേക്ഷ എറണാകുളം അഡീ. സെഷൻസ് കോടതി വീണ്ടും തള്ളി. പ്രതി ചെയ്ത കുറ്റകൃത്യത്തിന്റെ ഭീകരതയും അതുണ്ടാക്കിയ ഭീതിയും സമൂഹമനസ്സിൽ നിന്ന് ഇപ്പോഴും മാഞ്ഞിട്ടില്ലെന്നു പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ജാമ്യം ലഭിച്ചാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കാനും പ്രതി വിദേശത്തേക്കു കടക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വിചാരണക്കോടതി മുൻപാകെ ചൂണ്ടിക്കാട്ടി. അന്വേഷണത്തിന്റെ ഒരുഘട്ടത്തിലും പ്രതി അന്വേഷണ സംഘത്തോടു സഹകരിച്ചിരുന്നില്ല. അഡീ. സെഷൻസ് ജഡ്ജി അനിൽ കെ. ഭാസ്കറാണു ഹർജി തള്ളിയത്.
Results 1-10 of 202
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.