Activate your premium subscription today
Monday, Apr 21, 2025
രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ശ്രീലങ്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തോളം കരാറുകളിൽ ഒപ്പുവച്ചു. പ്രതിരോധം, ഊർജ്ജം, ഇലക്ട്രിക് ഗ്രിഡ് കണക്റ്റിവിറ്റി, ആരോഗ്യം എന്നീ മേഖലകളുമായി ബന്ധപ്പെട്ട നിർണായക കരാറുകളിലാണ് ഒപ്പുവച്ചത്. 2022 ലെ സാമ്പത്തിക പ്രതിസന്ധിയിൽ തകർന്ന ശ്രീലങ്കയെ വീണ്ടെടുക്കാൻ ഇന്ത്യ തുടർന്നും സഹായം നൽകുമെന്നും മോദി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയ്ക്ക് ഉറപ്പ് നൽകി.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസമാദ്യം ശ്രീലങ്ക സന്ദർശിക്കാനിരിക്കെ, ദ്വീപ് രാഷ്ട്രത്തിൽ പുതിയ അധ്യായത്തിന് തുടക്കമിടാൻ അദാനി ഗ്രൂപ്പും എൻടിപിസിയും. ഏപ്രിൽ 5ന് മോദി രാജ്യത്തെത്തുമെന്ന് ലങ്കൻ പ്രസിഡന്റ് അനുര ദിസ്സനായകെയാണ് വ്യക്തമാക്കിയത്.
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം ആദ്യം ശ്രീലങ്ക സന്ദർശിക്കും. ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ ഇന്ത്യ സന്ദർശന വേളയിൽ ഉണ്ടാക്കിയ കരാറുകൾക്ക് അന്തിമരൂപം നൽകുന്നതിനാണ് മോദി ശ്രീലങ്കയിലേക്കു പോകുന്നത്. ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് ആണ് മോദിയുടെ സന്ദർശന കാര്യം അറിയിച്ചത്.
കഴിഞ്ഞവർഷം യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷനും (എസ്ഇസി) യുഎസ് നികുതിവകുപ്പും അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയടക്കം ഗ്രൂപ്പിലെ ഉന്നതർക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ, അദാനി ഗ്രൂപ്പിന്റെ ലങ്കയിലെ പദ്ധതികൾ പുനഃപരിശോധിക്കുമെന്ന് പ്രസിഡന്റ് അനുര കുമാര ദിസ്സനായകെയുടെ സർക്കാർ വ്യക്തമാക്കിയിരുന്നു.
ന്യൂഡൽഹി ∙ ഇന്ത്യയിൽനിന്നുള്ള വിനോദസഞ്ചാരികൾക്കായി ഇ–വീസ സൗകര്യം ഏർപ്പെടുത്താൻ ഒരുക്കമാണെന്നും പകരമായി ശ്രീലങ്കക്കാർക്ക് അതേ സൗകര്യം നൽകാൻ തയാറാകണമെന്നും ശ്രീലങ്കൻ വിദേശകാര്യമന്ത്രി വിജിത ഹെറാത്ത് പറഞ്ഞു.
ന്യൂഡൽഹി ∙ ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കായി ഇ–വീസ സൗകര്യം ഏർപ്പെടുത്താൻ ഒരുക്കമാണെന്നും പകരമായി ശ്രീലങ്കക്കാർക്ക് അതേ സൗകര്യം നൽകാൻ തയാറാകണമെന്നും ശ്രീലങ്കൻ വിദേശകാര്യമന്ത്രി വിജിത ഹെറാത്ത് പറഞ്ഞു
ന്യൂഡൽഹി∙ ഇന്ത്യയ്ക്ക് ഭീഷണിയാകുന്ന ഒരു പ്രവൃത്തിയും ശ്രീലങ്കൻ മണ്ണിൽനിന്നുണ്ടാവില്ലെന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ. ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ദിസനായകെയുടെ ഉറപ്പ്.
ഏതാണ്ട് മൂന്നു വർഷം മുൻപ്. അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിയ രാജപക്സെ കുടുംബവാഴ്ചയ്ക്കെതിരെ ‘ജനത അരഗാലയ’ എന്ന ജനകീയ പ്രതിഷേധ മുന്നേറ്റം ശ്രീലങ്കയെ ഇളക്കിമറിച്ചുകൊണ്ടിരുന്ന കാലം. വെറും രണ്ടു കൊല്ലത്തിനിപ്പുറം രാജ്യത്തു പുതിയൊരു മാറ്റത്തിനു തുടക്കമാകുമെന്ന് അന്നാരെങ്കിലും പ്രവചിച്ചിരുന്നെങ്കിൽ അതൊരു കടന്നകയ്യായേനെ. ജനങ്ങളുടെ പ്രതിഷേധമാണ് 2022ൽ ഈ ദ്വീപുരാജ്യത്തെ കുഴപ്പത്തിലേക്കു തള്ളിവിട്ടതെങ്കിൽ, അതേ ജനങ്ങൾക്കു ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ശ്രീലങ്കയ്ക്ക് ഇപ്പോൾ സ്ഥിരതാബോധം നൽകുന്നതും. ആ വിശ്വാസംകൊണ്ടാണ് അവർ അനുര കുമാര ദിസനായകെയെ പ്രസിഡന്റായി തിരഞ്ഞെടുത്തതും 21 പാർട്ടികളടങ്ങിയ ജാതിക ജന ബലവെഗായ അഥവാ നാഷനൽ പീപ്പിൾസ് പവർ (എൻപിപി) മുന്നണിയെ ജയിപ്പിച്ചതും. നിലവിൽ, ജാഫ്നയിലെ തമിഴ് വംശജർ ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളും ദിസനായകെയുടെ രാഷ്ട്രീയ കർമപരിപാടികളെ പിന്തുണയ്ക്കുന്നുണ്ട്. പക്ഷേ, രാജ്യത്തിന്റെ സാമ്പത്തിക
ന്യൂഡൽഹി∙ മൂന്നുദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിലെത്തി. കേന്ദ്രമന്ത്രി എസ്.മുരുഗനും മറ്റു നയതന്ത്ര ഉദ്യോഗസ്ഥരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഇന്ന് രാത്രി വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതി ദ്രൗപതി മുർമു എന്നുവരുമായി കൂടിക്കാഴ്ച നടത്തും. ശ്രീലങ്കൻ വിദേശകാര്യമന്ത്രി, ധനകാര്യ സഹമന്ത്രി എന്നിവരും ദിസനായകെയെ അനുഗമിച്ചിട്ടുണ്ട്. ശ്രീലങ്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ദിസനായകെയുടെ ആദ്യ വിദേശ സന്ദർശനമാണിത്.
കൊളംബോ ∙ ശ്രീലങ്ക പ്രസിഡന്റ് അനുര കുമാര ദിസനായകെ 15 മുതൽ 17 വരെ ഇന്ത്യ സന്ദർശിക്കും. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് മന്ത്രിസഭാ വക്താവ് നളിന്ദ ജയതിസ അറിയിച്ചു.
Results 1-10 of 28
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.