Activate your premium subscription today
ഭാരതം കണ്ട ഏറ്റവും പ്രഗത്ഭനും പ്രശസ്തനും ആയ കാർഷിക ശാസ്ത്രജ്ഞൻ ആരാണെന്നു ചോദിച്ചാൽ അതിനൊരുത്തരം മാത്രമേ ഉള്ളു, ഡോ. എം.എസ്.സ്വാമിനാഥൻ. ആഗോള ഹരിത വിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്ന നോർമൻ ബോർലോഗുമായി സഹകരിച്ചു മെക്സിക്കോയിൽനിന്നും ഇറക്കുമതി ചെയ്ത സോനോറ 64, Lerma Rojao എന്നി അത്യുൽപാദന ശേഷിയുള്ള
ലോകത്തിന് എം.എസ്.സ്വാമിനാഥനെ നഷ്ടപ്പെട്ടിട്ട് ഒരു വർഷം തികയുന്നു. ഭക്ഷ്യ-പോഷകസുരക്ഷ, ദാരിദ്ര്യ നിർമാർജനം, ജൈവ വൈവിധ്യ സംരക്ഷണം തുടങ്ങിയ ആശയങ്ങളിൽ കേന്ദ്രീകരിച്ചുകൊണ്ടുള്ള 70 വർഷത്തിലേറെ നീണ്ട മഹത്തായ ഒരു പ്രവർത്ത പാരമ്പര്യമാണ് അദ്ദേഹം നമുക്കു കൈമാറിയിരിക്കുന്നത്. സ്വാമിനാഥൻ സാർ ഇന്നു
ആലപ്പുഴ∙ ഭക്ഷ്യസുരക്ഷയില്ലാത്ത ലോകത്ത് മറ്റൊരു സുരക്ഷയും ഉണ്ടാകില്ലെന്നു പഠിപ്പിച്ച, കുട്ടനാടിന്റെ പുത്രനും ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവുമായ ഡോ. എം.എസ്.സ്വാമിനാഥൻ വിടപറഞ്ഞിട്ട് ഇന്ന് ഒരു വർഷം. അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില മുഹൂർത്തങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുന്നു സഹഗവേഷകനും ശിഷ്യനുമായ
ആലപ്പുഴ ∙ ഭക്ഷ്യസുരക്ഷയില്ലാത്ത ലോകത്ത് മറ്റൊരു സുരക്ഷയും ഉണ്ടാകില്ലെന്നു പഠിപ്പിച്ച, കുട്ടനാടിന്റെ പുത്രനും ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ പിതാവുമായ ഡോ. എം.എസ്.സ്വാമിനാഥൻ വിടപറഞ്ഞിട്ട് ഇന്ന് ഒരു വർഷം. അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില മുഹൂർത്തങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുന്നു സഹഗവേഷകനും ശിഷ്യനുമായ ഡോ.കെ.ജി.പത്മകുമാർ.
ന്യൂഡൽഹി ∙ മുൻ പ്രധാനമന്ത്രിമാരായ പി.വി.നരസിംഹറാവു, ചരൺ സിങ്, ബിഹാർ മുൻമുഖ്യമന്ത്രി കർപൂരി ഠാക്കൂർ, കാർഷിക ശാസ്ത്രജ്ഞൻ എം.എസ്.സ്വാമിനാഥൻ എന്നിവർക്കു ഭാരതരത്നം മരണാനന്തര ബഹുമതിയായി രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ നരസിംഹറാവുവിനു വേണ്ടി മകൻ പി.വി.പ്രഭാകർ റാവുവും ചരൺ സിങ്ങിനു വേണ്ടി കൊച്ചുമകനും രാജ്യസഭാംഗവുമായ ജയന്ത് ചൗധരിയും ഭാരതരത്നം ഏറ്റുവാങ്ങി.
ആലപ്പുഴ ∙ കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിനു ശാശ്വത പരിഹാരം കാണാൻ എം.എസ്.സ്വാമിനാഥൻ കമ്മിഷനും മദ്രാസ് ഐഐടിയിലെ വിദഗ്ധസംഘവും സമർപ്പിച്ച നിർദേശങ്ങളിൽ സർക്കാർ നടപ്പാക്കാൻ കണ്ടെത്തിയത് ഒന്നു മാത്രം: തോട്ടപ്പള്ളി സ്പിൽവേയിലെ മണൽ നീക്കുക. മൺസൂൺ കാലത്തു മാത്രം സ്പിൽവേയിലെ തടസ്സം നീക്കാനാണു സ്വാമിനാഥൻ കമ്മിഷൻ നിർദേശിച്ചതെങ്കിലും 2020ൽ ആരംഭിച്ച ഖനനം കാലഭേദമില്ലാതെ തുടരുന്നു.
കേന്ദ്ര സർക്കാരുമായുള്ള ചർച്ചകൾ ഇഴയുന്നതിനിടെ പ്രക്ഷോഭം ശക്തമാക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചതു ഗുരുതര സാഹചര്യത്തിലേക്കാണു കാര്യങ്ങളെ കൊണ്ടുപോകുന്നത്. നമ്മുടെ കർഷകരെ ശത്രുപക്ഷത്തു നിർത്തിയുള്ള അടിച്ചമർത്തലല്ല, അവരെ വിശ്വാസത്തിലെടുത്തുള്ള പ്രശ്നപരിഹാര നടപടികളാണ് ഉണ്ടാവേണ്ടതെന്നു വീണ്ടും സർക്കാർ മറക്കുന്നു. വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി 2020 നവംബർ മുതൽ ഒരു വർഷം നീണ്ട സമരത്തിന്റെ തുടർച്ചയായുള്ള ഇപ്പോഴത്തെ ‘ദില്ലി ചലോ’ മാർച്ച് തടയാനുള്ള കടുത്ത ശ്രമങ്ങൾ രാജ്യത്തെ ആശങ്കയിലാഴ്ത്തുന്നു.
ന്യൂഡൽഹി ∙ വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി 2020 നവംബർ മുതൽ 2021 ഡിസംബർ വരെ നടന്ന സമരത്തിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ‘ദില്ലി ചലോ’ മാർച്ച്. അന്നു നൽകിയ ഉറപ്പുകൾ പാലിക്കാത്തതിന്റെ പേരിലാണ് ഇപ്പോഴത്തെ സമരം.
ആലപ്പുഴ ∙ നാടിന്റെയാകെ വിശപ്പു മാറ്റിയ, പാടശേഖരങ്ങളിൽ പൊൻകതിരുകൾ വിളയിച്ച പ്രതിഭയെ ഭാരതരത്നത്താൽ ആദരിക്കുമ്പോൾ, എം.എസ്.സ്വാമിനാഥൻ പേരിനൊപ്പം ഹൃദയപൂർവം അണിഞ്ഞ കുട്ടനാടൻ ഗ്രാമം മങ്കൊമ്പിനും ഇത് അഭിമാന നിമിഷം. കേരളത്തിന്റെ നെല്ലറ രൂപപ്പെടുത്തുന്നതിൽ എം.എസ്.സ്വാമിനാഥനും ‘മങ്കൊമ്പ് സ്വാമിമാർ’ എന്നു
ന്യൂഡൽഹി ∙ ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ശിൽപിയും മലയാളിയുമായ ഡോ. എം.എസ്.സ്വാമിനാഥനു രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം. മുൻ പ്രധാനമന്ത്രിമാരായ പി.വി.നരസിംഹറാവു, ചൗധരി ചരൺ സിങ് എന്നിവർക്കും കേന്ദ്ര സർക്കാർ ഭാരരരത്നം പ്രഖ്യാപിച്ചു. 3 പേർക്കും ഇതു മരണാനന്തര ബഹുമതിയാണ്.
Results 1-10 of 44