Activate your premium subscription today
ഇന്നലെ വൈകിട്ട് അഞ്ചുമണിയാകും മുൻപേ കലിംഗ സ്പോർട്സ് കോംപ്ലക്സിൽ സൂര്യനസ്തമിച്ചു. ഒരു മണിക്കൂറിനകം ഇരുട്ടും തണുപ്പും പരന്നു, അമ്പിളക്കല മാനത്തുദിച്ചതിനൊപ്പം ഫ്ലഡ്ലൈറ്റ് തെളിഞ്ഞു. ഈ സമയമെല്ലാം പരിശീലന മൈതാനത്ത് ഇന്ത്യയുടെ കൗമാര താരങ്ങൾ 39–ാമത് ദേശീയ ജൂനിയർ അത്ലറ്റിക് ചാംപ്യൻഷിപ്പിനായുള്ള തയാറെടുപ്പിലായിരുന്നു. മത്സരങ്ങൾ ഇന്ന് ആരംഭിക്കും.
ഭാര്യ ലിലിയ ടുട്നിക്കിനൊപ്പം നിൽക്കുന്ന ഈ യുക്രെയ്ൻകാരൻ ഇപ്പോൾ ലോക അത്ലറ്റിക് സംഘടനയുടെ (ഐഎഎഎഫ്) സീനിയർ വൈസ് പ്രസിഡന്റാണ്. ഇതിഹാസ പോൾവോൾട്ട് താരമായ സെർജി ബൂബ്ക തന്നെ. 1988 സോൾ ഒളിംപിക്സിൽ സോവിയറ്റ് യൂണിയനു വേണ്ടി മത്സരിച്ച് സ്വർണം നേടിയ ബൂബ്ക 1991 മുതൽ യുക്രെയ്നു വേണ്ടിയാണ് മത്സരിച്ചത്.
കിങ്സ്റ്റൻ∙ ജമൈക്കൻ സ്പ്രിന്റ് ഇതിഹാസം ഷെല്ലി ആന് ഫ്രെയ്സർ വിരമിക്കാൻ ഒരുങ്ങുന്നു. പാരിസ് ഒളിംപിക്സ് കരിയറിലെ അവസാന വേദിയായിരിക്കുമെന്ന് ഷെല്ലി വ്യാഴാഴ്ച വെളിപ്പെടുത്തി. ഒരു രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പത്തു വട്ടം ലോകചാംപ്യനായ ഷെല്ലി നിലപാടു
പാരിസ് ∙ 2023ലെ മികച്ച കായിക താരത്തിന് ലോക അത്ലറ്റിക് ഫെഡറേഷൻ നൽകുന്ന ‘അത്ലീറ്റ് ഓഫ് ദി ഇയർ’ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ട്രാക്ക്, ഫീൽഡ്, ഔട്ട് ഓഫ് സ്റ്റേഡിയ വിഭാഗങ്ങളിലായി മൂന്ന് വനിതകളും മൂന്ന് പുരുഷൻമാരുമാണ് ജേതാക്കൾ. ഇന്ത്യയുടെ ജാവലിൻ താരം നീരജ് ചോപ്രയും അന്തിമ പട്ടികയിൽ ഉൾപ്പെട്ടെങ്കിലും
പാരിസ് ∙ 2023ലെ മികച്ച കായിക താരത്തിന് ലോക അത്ലറ്റിക് ഫെഡറേഷൻ നൽകുന്ന ‘അത്ലീറ്റ് ഓഫ് ദി ഇയർ’ പുരസ്കാരം തിങ്കളാഴ്ച പ്രഖ്യാപിക്കും. അന്തിമ പട്ടികയിൽ ഇന്ത്യയുടെ ജാവലിൻ താരം നീരജ് ചോപ്രയും ഉൾപ്പെട്ടിട്ടുണ്ട്. പുരുഷ വിഭാഗത്തിൽ മറ്റു നാലുപേർക്കൊപ്പമാണ് നീരജ് ഇടം നേടിയത്. ഫ്രാൻസിലെ മൊണോക്കോയിൽ നടക്കുന്ന
ദേശീയ അത്ലറ്റിക്സ് ഫെഡറേഷനു കീഴിലുള്ള രാജ്യത്തെ പരിശീലന കേന്ദ്രങ്ങൾ 2024 പാരിസ് ഒളിംപിക്സിനുശേഷം അടച്ചുപൂട്ടാൻ തീരുമാനം. മുൻനിര അത്ലറ്റിക്സ് താരങ്ങളുടെ പരിശീലനം ഇതിനുശേഷം സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങൾക്കു കീഴിലുള്ള ക്യാംപുകളിലേക്ക് മാറ്റും. താരങ്ങൾക്ക് ഏറ്റവും അനുകൂല്യമായ സാഹചര്യങ്ങളിൽ പരിശീലനത്തിന് സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് അത്ലറ്റിക്സ് ഫെഡറേഷൻ പ്രസിഡന്റ് ആദിൽ സുമരിവാല പറഞ്ഞു.
ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ലോക അത്ലറ്റിക്സ് സംഘടനയുടെ അത്ലീറ്റ് ഓഫ് ദി ഇയർ (പുരുഷൻമാർ) പുരസ്കാരത്തിന്റെ അന്തിമപട്ടികയിൽ. നേരത്തേ പ്രഖ്യാപിച്ച 11 താരങ്ങളിൽനിന്നു വോട്ടെടുപ്പിലൂടെയാണ് നീരജ് ഉൾപ്പെടെ 5 പേരെ തിരഞ്ഞെടുത്തത്.
പോൾവോൾട്ടിന്റെ ഉയരങ്ങളിൽ ലോക റെക്കോർഡ് ജേതാവ് അർമാൻഡ് ഡ്യുപ്ലന്റിസിന്റെ കിരീടത്തിന് ഇളക്കമില്ല. പുരുഷ പോൾവോൾട്ടിൽ 6.10 മീറ്റർ പിന്നിട്ട പ്രകടനത്തോടെ ഒളിംപിക്സ് ചാംപ്യൻ ഡ്യുപ്ലന്റിസ് തുടർച്ചയായ രണ്ടാം ലോക ചാംപ്യൻഷിപ് സ്വർണം നേടി. എന്നാൽ ഏഴാം തവണ ലോക റെക്കോർഡ് തിരുത്താനുള്ള ഇരുപത്തിമൂന്നുകാരന്റെ ശ്രമം ഇന്നലെ വിജയിച്ചില്ല.
ബുഡാപെസ്റ്റ് ∙ നീരജ് ചോപ്രയുടെ കൈക്കരുത്തിൽ 88.17 മീറ്റർ അകലേക്കു പറന്ന ജാവലിൻ കീഴടക്കിയത് സ്വർണ ദൂരം മാത്രമല്ല, 140 കോടി ഇന്ത്യക്കാരുടെ ഹൃദയം കൂടിയാണ്. 2 വർഷം മുൻപ് ടോക്കിയോയിൽ ഒളിംപിക്സ് സ്വർണത്തിനായുള്ള ഇന്ത്യക്കാരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച ഹരിയാനക്കാരൻ നീരജ് ചോപ്ര ഇന്നലെ
ബുഡാപെസ്റ്റ് ∙ ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൽ പുരുഷൻമാരുടെ 4–400 മീറ്റർ റിലേയിൽ ഇന്ത്യൻ ടീമിന് അഞ്ചാം സ്ഥാനം. ഏഷ്യൻ റെക്കോർഡ് തകർത്ത പ്രകടനത്തോടെ യോഗ്യതാ റൗണ്ടിലെ രണ്ടാംസ്ഥാനക്കാരായി ഫൈനലിലേക്കു മുന്നേറിയ ഇന്ത്യൻ താരങ്ങൾക്ക് ഇന്നലെ ആ പ്രകടനം ആവർത്തിക്കാനായില്ല
Results 1-10 of 70