Activate your premium subscription today
Monday, Apr 21, 2025
കോട്ടയം∙ സിപിഎമ്മിലെ കണ്ണൂർ ലോബിക്ക് എന്നും അനഭിമതൻ ആയിരുന്ന എം.എ. ബേബി കേരളഘടകത്തിന്റെ പൂർണ പിന്തുണയോടെയാണ് പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി പദത്തിലേക്ക് എത്തിയത്. കോടിയേരി ബാലകൃഷ്ണന്റെ അനാരോഗ്യകാലത്ത് സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് ജൂനിയറായിരുന്ന എം.വി. ഗോവിന്ദനെ പരിഗണിച്ചപ്പോൾപ്പോലും ബേബിയെ സംസ്ഥാന നേതൃത്വം വകവച്ചിരുന്നില്ല. എൽഡിഎഫ് കൺവീനറായിരുന്ന വിജയരാഘവന് ആക്ടിങ് സെക്രട്ടറിയുടെ അധികച്ചുമതല നൽകിയപ്പോഴും ബേബിയുടെ പേരു ചർച്ചയ്ക്കുപോലും വയ്ക്കാതെ സംസ്ഥാന നേതൃത്വം ശ്രദ്ധിച്ചു. അങ്ങനെ സംസ്ഥാന സെക്രട്ടറിയാകാൻ കഴിയാതെ പോയ ബേബിയാണ് ഇപ്പോൾ ജനറൽ സെക്രട്ടറിയാകുന്നത്.
തിരുവനന്തപുരം ∙ സിപിഎമ്മിന്റെ സംസ്ഥാനത്തെ പുതിയ ആസ്ഥാന മന്ദിരം അടുത്ത മാസം തുറക്കും. നിലവിലെ ആസ്ഥാനമായ പാളയത്തെ എകെജി സെന്ററിന് എതിർവശത്തു വാങ്ങിയ 32 സെന്റിൽ 9 നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിന്റെ ജോലികൾ അവസാന ഘട്ടത്തിലാണ്. മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിനു ശേഷമാകും ഉദ്ഘാടനം. നിലവിലെ എകെജി സെന്റർ പൂർണമായി പഠന കേന്ദ്രമായി മാറ്റാനാണു തീരുമാനം.
കോട്ടയം∙ ‘‘അദ്ദേഹമുണ്ടായിരുന്നെങ്കിൽ ഇത്തവണ മൂന്നു ടേം പൂർത്തിയാക്കുമായിരുന്നു. സംസ്ഥാന സെക്രട്ടറി പദം ഒഴിയേണ്ട സമയമായിരുന്നു ഈ സമ്മേളനം’’ – കൊല്ലത്ത് കോടിയേരി ബാലകൃഷ്ണൻ നഗറിൽ സിപിഎം സംസ്ഥാന സമ്മേളനം പുരോഗമിക്കുമ്പോൾ തലശേരിയിലെ വീട്ടിലിരുന്ന് ഭാര്യ വിനോദിനി കോടിയേരി പറഞ്ഞു. 2022ൽ കൊച്ചിയിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരിയെ മൂന്നാമതും സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. അതേ വർഷം ഒക്ടോബർ രണ്ടിനായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ നിര്യാണം.
തിരുവനന്തപുരം∙ എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് ഇന്നു തുടക്കമാകും. സീതാറാം യച്ചൂരി, കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ പേരിൽ സജ്ജീകരിച്ച സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നു വൈകിട്ട് ആറിനു സംഘാടക സമിതി ചെയർമാൻ എം.വിജയകുമാർ പതാക ഉയർത്തും. വിദ്യാർഥി റാലിക്കു ശേഷം നാളെ 11നു പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ അധ്യക്ഷയാകും.
തിരുവനന്തപുരം ∙ വ്യവസായ വകുപ്പിനുകീഴിലുള്ള വിവിധ പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കല്‍സിന്റെ എംഡി എസ്.ആര്.വിനയകുമാറിനെ മാറ്റി. അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനാണ്. പ
തിരുവനന്തപുരം ∙ പ്രതിമകളുടെ നഗരമായ തിരുവനന്തപുരത്തേക്ക് 3 ശിൽപങ്ങൾ കൂടി എത്തുന്നു. കമ്യൂണിസ്റ്റ് നേതാക്കളായ എ.കെ.ഗോപാലൻ, ഇഎംഎസ് നമ്പൂതിരിപ്പാട്, കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ പ്രതിമകളാണ് നഗരഹൃദയത്തിൽ വിവിധ ഇടങ്ങളിൽ സ്ഥാപിക്കുന്നത്. മൂന്നിന്റെയും ശിൽപി ഉണ്ണി കാനായി ആണ്. ഇതോടെ നഗരത്തിൽ ഉണ്ണി കാനായിയുടേതായി 9 ശിൽപങ്ങളായി. സിപിഎമ്മിന്റെ നേതൃത്വത്തിലാണ് പ്രതിമകൾ സ്ഥാപിക്കുന്നത്.
ബുറൈദ ∙ കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമ വാർഷികദിനം ഖസീം പ്രവാസി സംഘം ആചരിച്ചു. ബുറൈദയിലെ കേന്ദ്രകമ്മറ്റി ഓഫീസിൽ നടന്ന അനുസ്മരണ പരിപാടിയിൽ മുഖ്യ രക്ഷാധികാരി ഷാജി വയനാട് അധ്യക്ഷത വഹിച്ചു. സെൻട്രൽ ഏരിയ കമ്മറ്റി അംഗം മുത്തു കോഴിക്കോട് കോടിയേരിയെ അനുസ്മരിച്ചുകൊണ്ട് മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂന്നാമത് അനുസ്മരണ ദിനം കേളി കലാസാംസ്കാരിക വേദി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ ആചരിച്ചു.
കണ്ണൂര്‍∙ സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മകള്‍ക്ക് ഇന്ന് 2 വയസ്സ്. 1953 നവംബര്‍ 16നു ജനിച്ച കോടിയേരി 68-ാം വയസ്സില്‍, 2022 ഒക്ടോബര്‍ ഒന്നിനാണ് അന്തരിച്ചത്.
‘കോടിയേരി സഖാവുണ്ടായിരുന്നെങ്കിൽ....’ എന്ന പി.വി. അൻവറിന്റെ പരാമർശത്തിനു പിന്നാലെ തന്നെ തേടിയെത്തിയത് ഒട്ടേറെ സന്ദേശങ്ങളെന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ. ഭാര്യ എന്ന നിലയിൽ ഭർത്താവിനെപ്പറ്റി അഭിമാനമാണ്. തന്നെപ്പോലെ അവരും ‘മിസ്’ ചെയ്യുന്നുണ്ടാകുമെന്നും വിനോദിനി പറഞ്ഞു. മക്കൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ അവസാനകാലത്ത് കോടിയേരി ബാലകൃഷ്ണനെ മാനസികമായി തളർത്തി. ഒരുവശത്ത് മകൻ ജയിലിൽ, മറുവശത്ത് ഭർത്താവിന്റെ മാരകമായ അസുഖം. അതിനിടെ അപവാദ പ്രചാരണങ്ങൾ ധാരാളം. ‘ബാലകൃഷ്ണേട്ടൻ കൂടെ ഉണ്ടായിരുന്നതു കൊണ്ടാണ് പ്രതിസന്ധികളിൽ തളരാതെ പിടിച്ചുനിൽക്കാൻ പറ്റിയത്. മുഖ്യമന്ത്രി പദവി അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല’ – വിനോദിനി പറയുന്നു. കോടിയേരിയുടെ വിലാപയാത്രയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്, 50 കൊല്ലത്തോളം തിരുവനന്തപുരത്തു നിന്ന ആളല്ലേ, ഇതൊന്നും ഞങ്ങളുടെ കയ്യിൽ അല്ലല്ലോ എന്നായിരുന്നു മറുപടി. കോടിയേരിയുടെ ശിഷ്യനായ എ.എൻ. ഷംസീർ സ്പീക്കർ സ്ഥാനത്ത് ഒതുക്കപ്പെട്ടോയെന്ന ചോദ്യത്തോടും വിനോദിനി പ്രതികരിച്ചു. ഒക്ടോബർ 1ന് കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമവാർഷിക ദിനം എത്തുമ്പോൾ വിനോദിനി ബാലകൃഷ്ണൻ മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സ് തുറക്കുന്നു.
Results 1-10 of 575
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.