Activate your premium subscription today
Wednesday, Mar 26, 2025
പരുക്കാണെന്ന പറഞ്ഞ് ആഭ്യന്തര ക്രിക്കറ്റ് കളിക്കാതിരുന്ന ഓസ്ട്രേലിയൻ താരം ഉസ്മാൻ ഖവാജ വിവാദത്തിൽ. മെൽബണിൽ നടന്ന ഓസ്ട്രേലിയൻ ഗ്രാൻഡ്പ്രി കാറോട്ടമത്സരം കാണാൻ ഖവാജ പോയതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. താരത്തിനു പരുക്കൊന്നുമില്ലെന്ന് ക്വീൻസ്ലൻഡ് ഹെഡ് ഓഫ് ക്രിക്കറ്റ് ജോ ഡാവസ് ആരോപിച്ചു.
ബെംഗളൂരു∙ തന്റെ ക്രിക്കറ്റ് കരിയറിൽ ഇനിയൊരു ഓസ്ട്രേലിയൻ പര്യടനത്തിന് ഉണ്ടാകില്ലെന്ന് സൂചന നൽകി ഇന്ത്യൻ സൂപ്പർതാരം വിരാട് കോലി. ഇക്കഴിഞ്ഞ ബോർഡർ – ഗാവസ്കർ ട്രോഫിയിലെ മോശം പ്രകടനം കനത്ത നിരാശയ്ക്കു കാരണമായെന്നും, അവിടെ സംഭവിച്ച പിഴവുകൾ തിരുത്താൻ ഇനിയൊരു പരമ്പരയിൽ തനിക്ക് അവസരമുണ്ടാകില്ലെന്നും കോലി
റായ്പുർ∙ മഞ്ഞ ജഴ്സിയോട് യുവരാജ് സിങ്ങിന് എന്താണ് ഇത്ര അലർജി! ഓസ്ട്രേലിയയുടെ മഞ്ഞ ജഴ്സി കണ്ടാൽ ‘ഹാലിളകു’ന്ന യുവരാജ് സിങ്ങിനെ ആരാധകർ ഒരിക്കൽക്കൂടി കണ്ടു, ഇന്റർനാഷനൽ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20 ടൂർണമെന്റിന്റെ ഒന്നാം സെമിയിൽ. റായ്പുരിലെ ഷഹീദ് വീർ നാരായൺ സിങ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന ഒന്നാം
റായ്പുർ∙ ഇന്റർനാഷനൽ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20 ടൂർണമെന്റിന്റെ ആദ്യ സെമിയിൽ കരുത്തരായ ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യ മാസ്റ്റേഴ്സ് ഫൈനലിൽ. ഏകപക്ഷീയമായി മാറിയ മത്സരത്തിൽ 94 റൺസിനാണ് ഇന്ത്യ മാസ്റ്റേഴ്സ് ഓസീസിനെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ മാസ്റ്റേഴ്സ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 220 റൺസ്. മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ മാസ്റ്റേഴ്സ് 11 പന്തു ബാക്കിനിൽക്കെ 126 റൺസിന് പുറത്തായി. വെള്ളിയാഴ്ച നടക്കുന്ന ശ്രീലങ്ക – വെസ്റ്റിൻഡീസ് രണ്ടാം സെമിഫൈനൽ വിജയികളുമായി ഞായറാഴ്ച ഇന്ത്യ മാസ്റ്റേഴ്സ് കിരീടത്തിനായി പോരാടും.
ദുബായ്∙ ഓസ്ട്രേലിയയ്ക്കെതിരായ ചാംപ്യൻസ് ട്രോഫി സെമിഫൈനലിനിടെ എനർജി ഡ്രിങ്ക് കുടിക്കുന്ന ഇന്ത്യൻ താരം മുഹമ്മദ് ഷമിയുടെ ചിത്രം സഹിതം സൈബറിടങ്ങളിൽ നടക്കുന്ന അധിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് വിവാദം. ലോകവ്യാപകമായി ഇസ്ലാം മതവിശ്വാസികൾ റമസാൻ വ്രതം അനുഷ്ഠിക്കുമ്പോൾ, മുഹമ്മദ് ഷമി അതിനു തയാറാകുന്നില്ലെന്ന്
വഡോദര∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ദുബായിൽ ഇന്ത്യയോടേറ്റ തോൽവിക്ക് സ്റ്റീവ് സ്മിത്തിനും സംഘത്തിനുമായി ‘സീനിയേഴ്സ്’ പകരം വീട്ടി. ഇന്റർനാഷനൽ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20യിലാണ് ഓസ്ട്രേലിയ മാസ്റ്റേഴ്സ് ഇന്ത്യ മാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത
ദുബായ്∙ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയോടു വഴങ്ങിയ തോൽവിക്കു പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. രണ്ടു തവണ ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിൽ അംഗമായിരുന്ന സ്മിത്ത്, ഏകദിന ഫോർമാറ്റിൽനിന്നാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ടീം തോറ്റെങ്കിലും, 73 റൺസുമായി ഓസ്ട്രേലിയയുടെ ടോപ് സ്കോററായത് സ്മിത്തായിരുന്നു. ഇതിനു പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം.
ദുബായ്∙ ചാംപ്യൻസ് ട്രോഫി സെമിഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനിടെ ഇന്ത്യൻ താരം രവീന്ദ്ര ജഡേജ കയ്യിൽ കെട്ടിയ ടേപ്പ് അഴിപ്പിച്ച് അംപയർ. മത്സരത്തിൽ ജഡേജ ബോൾ ചെയ്യാനെത്തിയപ്പോഴാണ് ഇടംകയ്യിലെ കൈപ്പത്തിയിൽ ചുറ്റിയിരിക്കുന്ന ടേപ്പ് അംപയർ റിച്ചാർഡ് ഇല്ലിങ്വർത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്ന
ദുബായ്∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഒന്നാം സെമിഫൈനൽ പോരാട്ടത്തിനിടെ ഓസ്ട്രേലിയൻ താരം മാർനസ് ലബുഷെയ്നെ ക്രീസ് വിടാൻ സമ്മതിക്കാതെ ‘പിടിച്ചുവച്ച്’ ഇന്ത്യൻ താരം രവീന്ദ്ര ജഡേജ. ഓസ്ട്രേലിയൻ ഇന്നിങ്സിനിടെ ജഡേജയുടെ പന്തിൽ സ്മിത്തും ലബുഷെയ്നും സിംഗിൾ ഓടാൻ ശ്രമിക്കുമ്പോഴാണ് ജഡേജ ലബുഷെയ്നെ ‘പിടിച്ചുവച്ചത്’.
ദുബായ്∙ ഐസിസി ടൂർണമെന്റുകളിൽ ഉൾപ്പെടെ ഇന്ത്യയ്ക്ക് സ്ഥിരം തലവേദനയാകുന്ന ട്രാവിസ് ഹെഡ് ഒരിക്കൽക്കൂടി ഇന്ത്യയ്ക്ക് ഭീഷണിയായി വളരവേ, തന്റെ ആദ്യ പന്തിൽത്തന്നെ രക്ഷകവേഷമണിഞ്ഞ് വരുൺ ചക്രവർത്തി. ഇന്ത്യൻ പേസർമാരെ അനായാസം നേരിട്ട് അർധസെഞ്ചറി ലക്ഷ്യമിട്ട് നീങ്ങുന്നതനിടെയാണ്, വരുൺ ചക്രവർത്തിയുടെ പന്തിൽ
Results 1-10 of 1150
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.