പൊട്ടുകുത്താത്ത സുന്ദരി 'കൊളഗപ്പാറ'

Mail This Article
പ്രകൃതിയുടെ ദൃശ്യവിരുന്നൊരുക്കുന്ന വയനാട് സഞ്ചാരപ്രേമികളഉടെ ഇഷ്ടയിടങ്ങളിലൊന്നാണ്. അധികം അറിയപ്പെടാത്ത നിരവധി കാഴ്ചകൾ ഇൗ മണ്ണിലുണ്ട്. അങ്ങനെയൊരിടമാണ് കൊളഗപ്പാറ.
വയനാട് ജില്ലയിലെ മീനങ്ങാടിയിൽ നിന്നും വെറും 4 കിലോമീറ്റർ മാത്രമകലെയുള്ളൊരു ട്രക്കിങ് സ്പോട്ട്. കുറുമ്പാലക്കോട്ട കണ്ടുമടങ്ങുന്നവർക്ക് എന്തുകൊണ്ടും തിരഞ്ഞെടുക്കാവുന്ന മനോഹരമായൊരു സ്ഥലമാണ് കൊളഗപ്പാറ. അമ്പലവയലിൽ നിന്ന് തിരിഞ്ഞ് കുമ്പളേരി വഴിയും ഇവിടേക്കെത്താം.

സ്വന്തം വാഹനത്തിൽ മാത്രമേ ഇവിടേക്കുള്ള യാത്ര സാധ്യമാകൂ. ഇരുചക്ര വാഹനമായിരിക്കും ഉത്തമം. കുറുമ്പാലക്കോട്ടയെക്കാൾ ട്രെക്കിങ്ങിന് പറ്റിയയിടമാണ് കൊളഗപ്പാറ. നടന്നു മുകളിലെത്തുമ്പോൾ മനംമയക്കും പ്രകൃതിവിസ്മയമാണ് ഒരുക്കിയിരിക്കുന്നത്. കണ്ണിനേയും മനസ്സിനേയും ഒരുപോലെ സ്മൃതിയിലാഴ്ത്തുന്ന കാഴ്ചയക്ക് ഹരം പകരുവാനായി നല്ല തണുത്ത കാറ്റുമുണ്ടാകും. ചിത്രങ്ങൾ എടുക്കാനായി അടിപൊളിയാണ് കൊളഗപ്പാറ.
ഒക്ടോബർ മാസത്തിന്റെ തുടക്കം മുതൽ ഫെബ്രുവരി പകുതി വരെ ഇവിടേക്ക് യാത്ര പോകുന്നവർക്ക് മേഘം ഒഴുകുന്ന മനോഹര കാഴ്ച സ്വന്തമാക്കാം. രാത്രിയിൽ നൂൽമഴപെയ്താൽ സൂര്യോദത്തിന്റെ സൗന്ദര്യത്തിന് മാറ്റ്കൂടും. അധികമാർക്കും അറിയാത്ത വ്യൂ പോയ്ന്റാണെ് കൊളഗപ്പാറ എങ്കിലും പ്രകൃതിയുടെ വിസ്മയ കാഴ്ചകളുടെ വിശേഷങ്ങൾ കേട്ടറിഞ്ഞ് എത്തുന്നവരാണ് മിക്കവരും. ഇങ്ങനെയുള്ള സ്ഥലങ്ങളെ സംരക്ഷിക്കേണ്ടത് ഒാരോ സഞ്ചാരികളുടെയും കടമയാണ്. പ്രകൃതിയെ മലിനമാക്കാതെ കാഴ്ചകളെ നശിപ്പിക്കരുത് സംരക്ഷിക്കണം.
English Summary: Wayanad Tourist Spot Kolagappara