ജലപ്പരപ്പുകൾ ഇനി യുദ്ധക്കളങ്ങൾ, ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളി 22 ന്
Mail This Article
തുഴകൾ തമ്മിൽ കണക്കു തീർക്കുന്ന ജലോത്സവം. ഓളങ്ങൾക്കുമേൽ വരാനിരിക്കുന്ന വലിയ വെടിക്കെട്ടുകൾക്കുള്ള തുടക്കം കുറിക്കാൻ ചമ്പക്കുളം മൂലം ജലോത്സവം. 22നു നടക്കുന്ന ചമ്പക്കുളം മൂലം ജലോത്സവത്തിൽ പങ്കെടുക്കുന്ന വള്ളങ്ങളുടെ ട്രാക്ക് ആൻഡ് ഹീറ്റ്സ് നറുക്കെടുപ്പും ക്യാപ്റ്റൻസ് ക്ലിനിക്കും നടത്തി. 6 ചുണ്ടൻ വള്ളവും 2 ചെറു വള്ളവും അടക്കം 8 കളി വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്. പുന്നത്ര പുരയ്ക്കലിനൊപ്പം പി.ജി.കരിപ്പുഴയാണു വെപ്പ് ബി ഗ്രേഡിൽ മത്സരിക്കുന്ന രണ്ടാമത്തെ വള്ളം. കൊല്ലം ജീസസ് ബോട്ട് ക്ലബ് മേൽപാടം ചുണ്ടനു പകരം ചെറുതന ചുണ്ടനിലാണു മത്സരത്തിന് എത്തുന്നത്.
ആലപ്പുഴ ടൗൺ ബോട്ട് ക്ലബ് ആയാപറമ്പ് വലിയ ദിവാൻജിയിലും കൈനകരി യുബിസി ആയാപറമ്പ് പാണ്ടി പുത്തൻ ചുണ്ടനിലും മത്സരിക്കും. കുമരകം എൻസിഡിസി ബോട്ട് ക്ലബ്ബിന്റെ കരുത്തിൽ ചമ്പക്കുളം ബോട്ട് ക്ലബ് ചമ്പക്കുളം ചുണ്ടനിലും പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കരുത്തിൽ ചങ്ങങ്കരി–നടുഭാഗം ക്രിസ്ത്യൻ യൂണിയൻ ചുണ്ടൻ വള്ള സമിതി സെന്റ് ജോർജ് ചുണ്ടനിലും മത്സരിക്കും. കഴിഞ്ഞ വർഷത്തെ ചാംപ്യൻമാരായ നടുഭാഗം ചുണ്ടൻ കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ കരുത്തിൽ നടുഭാഗം ബോട്ട് ക്ലബ്ബുമാണു മത്സരത്തിനായി എത്തിക്കുന്നത്.
ചുണ്ടൻ വള്ളങ്ങളും ട്രാക്കും ഹീറ്റ്സും
∙ ഒന്നാം ഹീറ്റ്സ് : ട്രാക്ക് 2ൽ നടുഭാഗം ചുണ്ടൻ, ട്രാക്ക് 3ൽ ആയാപറമ്പ് പാണ്ടി പുത്തൻ ചുണ്ടൻ.
∙ രണ്ടാം ഹീറ്റ്സ് : ട്രാക്ക് 2ൽ ചമ്പക്കുളം ചുണ്ടൻ, ട്രാക്ക് 3ൽ ചെറുതന ചുണ്ടൻ
∙ മൂന്നാം ഹീറ്റ്സ് : ട്രാക്ക് 2ൽ ആയാപറമ്പ് വലിയ ദിവാൻജി, ട്രാക്ക് 3ൽ സെന്റ് ജോർജ് ചുണ്ടൻ.
∙ ഫൈനലിലെ ട്രാക്ക്.ചുണ്ടൻ ലൂസേഴ്സ് ഫൈനൽട്രാക്ക് 1 : 3–ാം ഹീറ്റ്സിലെ രണ്ടാമൻ.ട്രാക്ക് 2 : 1–ാം ഹീറ്റ്സിലെ രണ്ടാമൻ.ട്രാക്ക് 3 : 2–ാം ഹീറ്റ്സിലെ രണ്ടാമൻ.
∙ ചുണ്ടൻ ഫൈനൽട്രാക്ക് 1 : 3–ാം ഹീറ്റ്സിലെ ഒന്നാമൻ.ട്രാക്ക് 2 : 1–ാം ഹീറ്റ്സിലെ ഒന്നാമൻ.ട്രാക്ക് 3 : 2–ാം ഹീറ്റ്സിലെ ഒന്നാമൻ.
∙ വെപ്പ് ബി ഗ്രേഡ്ട്രാക്ക് 1 : കരിപ്പുഴട്രാക്ക് 2 : പുന്നത്ര പുരയ്ക്കൽ.