ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

എറണാകുളം ജില്ലയിൽ ഇടപ്പള്ളി ചേരാനല്ലൂർ ദേശത്ത് രാമൻ കർത്താ റോഡിൽ കണ്ടെയ്നർ റോഡിന്റെ പടിഞ്ഞാറു വശത്തായി ഏതാണ്ട് 200 മീറ്റർ ദൂരെയാണ് വൈദ്യനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 108 ശിവാലയങ്ങളിൽ ഒന്നാണിത്. കിഴക്കോട്ട് ദർശനമായാണ് പ്രതിഷ്ഠ. ഗണപതി, മഹാവിഷ്ണു, സുബ്രഹ്മണ്യൻ, ഭഗവതി, ധർമ്മശാസ്താവ്, നാഗങ്ങൾ എന്നിവർ ഉപദേവന്മാരായുണ്ട്. 

vaidyanatha-siva-temple
രോഗങ്ങളിൽ നിന്നു മുക്തി നേടാനായി ഈ ക്ഷേത്രത്തിൽ എത്തി വഴിപാടുകൾ നടത്തുന്നത് പരിഹാരമാണ്. ചിത്രം∙ സ്പെഷൽ അറേഞ്ച്മെന്റ്

ദർശനം രാവിലെ 5 മുതൽ 10 മണി വരെയും വൈകിട്ട് 5.30 മുതൽ 7.30 വരെയുമാണ്. ധനുമാസത്തിലെ തിരുവാതിര മഹോത്സവമായി കൊണ്ടാടുന്നു. പ്രധാന ആഘോഷം തുലാ മാസത്തിലെ തിരുവാതിര നാളിലെ ഘൃതധാരയാണ്. കുംഭത്തിലെ അശ്വതി നക്ഷത്രത്തിൽ പ്രതിഷ്ഠാ ദിനവും കുംഭത്തിലെ മഹാശിവരാത്രി നാൾ സമൂഹ മഹാമൃത്യുഞ്ജയ ഹോമവും നടത്തി വരുന്നു. തുലാ മാസത്തിൽ രോഗനിവാരണത്തിനും ആയുരാരോഗ്യ പരിപാലനത്തിനും നടത്തുന്ന ‘ഘൃത ധാര’ വളരെ പ്രധാനമാണ്. ഈ അവസരത്തിൽ ‘പ്രമദ്യാ’ എന്ന ഔഷധ കൂട്ട് സേവിക്കുവാൻ എല്ലാ ഭക്തജനങ്ങൾക്കുമായി തന്ത്രി നേരിട്ട് നൽകുന്നു.

vaidyanatha-siva-temple2
108 ശിവാലയങ്ങളിൽ ഒന്നാണിത്. കിഴക്കോട്ട് ദർശനമായാണ് പ്രതിഷ്ഠ. ചിത്രം∙ സ്പെഷൽ അറേഞ്ച്മെന്റ്

വൈദ്യന്മാരും ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും മാത്രമല്ല വിവിധ ചികിത്സാരംഗത്തു പ്രവർത്തിക്കുന്ന എല്ലാവരും തന്നെ വൈദ്യനാഥ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് അവരുടെ പ്രവർത്തന മേഖലയിൽ നേട്ടങ്ങൾ കൈവരിക്കാൻ സഹായകരമാണ്. രോഗങ്ങളിൽ നിന്നു മുക്തി നേടാനായി ഈ ക്ഷേത്രത്തിൽ എത്തി വഴിപാടുകൾ നടത്തുന്നത് പരിഹാരമാണ്.

രാവണൻ പരമശിവനോടുള്ള ഭക്തിയാൽ തന്റെ പത്തു തലകളും ഒന്നൊന്നായ് അറുത്ത് ശിവന് സമർപ്പിച്ചു എന്നാണ് വിശ്വാസം. ഇതിൽ സംപ്രീതനായ ശിവൻ, ഭൂമിയിലെത്തി പത്ത് ശിരസ്സും നഷ്ടപ്പെട്ട രാവണനെ സുഖപ്പെടുത്തി എന്നാണ് വിശ്വാസം. മുറിവേറ്റ രാവണനെ സുഖപ്പെടുത്തിയതിനാൽ വൈദ്യന്മാരുടെ ദേവൻ എന്നർത്ഥത്തിൽ വൈദ്യനാഥൻ എന്ന് ഭഗവാൻ ശിവൻ അറിയപ്പെടുന്നു.

vaidyanatha-siva-temple3
എല്ലാ മാസത്തിലും ആയില്യപൂജ, തിരുവാതിര നാളിൽ തിരുവാതിര ഊട്ട്, പ്രദോഷ പൂജ, ഷഷ്ഠി എന്നിവ ഇവിടെ വിശേഷ പൂജകൾ ആണ്. ചിത്രം∙ സ്പെഷൽ അറേഞ്ച്മെന്റ്

എല്ലാ മാസത്തിലും ആയില്യപൂജ, തിരുവാതിര നാളിൽ തിരുവാതിര ഊട്ട്, പ്രദോഷ പൂജ, ഷഷ്ഠി എന്നിവ ഇവിടെ വിശേഷ പൂജകൾ ആണ്. പ്രധാന വഴിപാടുകൾ മഹാമൃത്യുഞ്ജയ ഹോമം, 1001കുടം ധാര, 101കുടം ധാര, ക്ഷീരധാര, ജലധാര, ശംഘാഭിഷേകം, സ്പെഷ്യൽ നെയ് പായസം, പാൽപ്പായാസം എന്നിവയാണ്.

തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട നെടുമ്പിള്ളി തരണനല്ലൂർ മന ബ്രഹ്മ ശ്രീ എൻ. ആർ സതീശൻ നമ്പൂതിരിപ്പാട് ആണ് ക്ഷേത്രം തന്ത്രി.

മൊബൈൽ: 9847334808 /9400402024
Email: vaidyanatha@vaidyanatha.in
web: www.vaidyanatha.in

English Summary:

Unveiling the Spiritual Splendor of Maraparambu Sri Vaidyanatha Siva Temple

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com