ബാറ്ററിയിൽ 38 ലക്ഷത്തിന്റെ സ്വർണം, തിരിച്ചറിയാതിരിക്കാൻ അലൂമിനിയം ഫോയിൽ, എന്നിട്ടും കുടുങ്ങി

Mail This Article
നെടുമ്പാശേരി ∙ സ്പീക്കറിനുള്ളിലെ ബാറ്ററിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 38 ലക്ഷം രൂപയുടെ സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടികൂടി. ജിദ്ദയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് ഷെറീഫിൽ നിന്നാണ് 995 ഗ്രാം സ്വർണം പിടിച്ചത്. സ്പീക്കറിനകത്തെ റീചാർജബിൾ ബാറ്ററിയിൽ ഷീറ്റ് രൂപത്തിലാക്കിയാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.
തിരിച്ചറിയാതിരിക്കാൻ സ്വർണം അലൂമിനിയം ഫോയിലിൽ പൊതിഞ്ഞിരിക്കുകയായിരുന്നു. സംശയം തോന്നി കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം സ്പീക്കർ തുറന്നപ്പോഴാണ് സ്വർണം കണ്ടെത്തിയത്. മലപ്പുറം സ്വദേശി ഫാനിന്റെ ഉള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 796.900 ഗ്രാം സ്വർണം പിടികൂടിയതിനു പിന്നാലെയാണ് സ്പീക്കറിനകത്തു നിന്ന് സ്വർണം പിടിച്ചത്.