വാനനിരീക്ഷണം നടത്തി പിലിക്കോട് ഗവ.യുപി സ്കൂളിലെ കുട്ടികൾ

Mail This Article
ചെറുവത്തൂർ ∙ പിലിക്കോട് ഗവ.യുപി സ്കൂളിലെ കുട്ടികൾ വാനനിരീക്ഷണം നടത്തി. 4ാം ക്ലാസ് മുതൽ 7ാം ക്ലാസ് വരെ പഠിക്കുന്ന 200ലധികം കുട്ടികളാണ് ‘താരാപഥം ചേതോഹരം’ എന്ന പേരിൽ നടത്തിയ വാനനിരീക്ഷണത്തിൽ പങ്കെടുത്തത്. പിലിക്കോട് പാറ ഗ്രൗണ്ടിലായിരുന്നു പരിപാടി. പിലിക്കോട് അനുപമ ഗ്രന്ഥാലയുമായി ചേർന്ന് നടത്തിയ വാന നിരീക്ഷണത്തിനും ജ്യോതിശാസ്ത്ര ക്ലാസിനും ആനന്ദ് പേക്കടം, പി.പി.അഭിരാജ് എന്നിവർ ക്ലാസെടുത്തു.
രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു. എസ്എംസി ചെയർമാൻ കെ.പി.രാജീവൻ അധ്യക്ഷനായി. ഗ്രന്ഥാലയം പ്രസിഡന്റ് പ്രദീപൻ കോതോളി, കെ.പി.മാധവൻ, ടി.പ്രദീപ്, കെ.കെ.സുരേഷ്കുമാർ, അശ്വതി മഹേഷ്, പി.സനിത, എം.സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി അനുപമ ഗ്രന്ഥാലയം നടത്തിയ ക്വിസ് മത്സര വിജയികൾക്ക് പ്രധാനാധ്യാപകൻ ബാലകൃഷ്ണൻ നാറോത്ത് സമ്മാനങ്ങൾ വിതരണം ചെയ്തു.