ഉത്ര വധക്കേസ്: പ്രാഥമികവാദം 14 മുതൽ

Mail This Article
×
കൊട്ടാരക്കര ∙ ഉത്ര വധക്കേസിൽ വിചാരണയ്ക്കുള്ള നടപടി തുടങ്ങി. പ്രതി സൂരജിനെ വിഡിയോ കോൺഫറൻസിലൂടെ ജില്ലാ അഡീഷനൽ സെഷൻസ് കോടതി – 6 ജഡ്ജി എം.മനോജിനു മുന്നിൽ ഹാജരാക്കി. പ്രാഥമികവാദത്തിനായി കേസ് പതിനാലിലേക്കു മാറ്റി. ആവശ്യപ്പെട്ട രേഖകളിൽ ചിലതു കിട്ടാനുണ്ടെന്നു പ്രതിഭാഗം അഭിഭാഷകൻ എസ്.പി.വിജേന്ദ്രലാൽ കോടതിയെ അറിയിച്ചു. കൈമാറാനാകുന്ന രേഖകൾ നൽകാമെന്നു സ്പെഷൽ പ്രോസിക്യൂട്ടർ ജി.മോഹൻരാജും അറിയിച്ചു. വിഷപ്പാമ്പിനെക്കൊണ്ടു കടിപ്പിച്ച് ഭാര്യ ഉത്രയെ സൂരജ് കൊലപ്പെടുത്തിയെന്നാണു കേസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.