കൂനൂർ ഡോൾഫിൻ നോസിൽനിന്ന് ചാടി യുവാവ് ജീവനൊടുക്കി

Mail This Article
ഊട്ടി∙ കൂനൂരിലെ ഡോൾഫിൻ നോസിലെത്തിയ ഹൈദരാബാദ് സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ കൊക്കയിലേക്ക് ചാടി ജീവനൊടുക്കി. ഗുൽക്ക സ്വദേശിയായ സിദ്ധാർത്ഥ് (35) ആണ് മരിച്ചത്. തനിച്ച് കൂനൂരിൽ എത്തിയ ഇയാൾ വാടകക്കാറിലാണ് ഡോൾഫിൻ നോസിലെത്തിയത്. കടൽ നിരപ്പിൽ നിന്നു 5536 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ സംരക്ഷണവേലി കടന്നു പാറയിൽ കയറി താഴേക്ക് ചാടുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് ആദിവാസികളുടെ സഹായത്തിൽ താഴെ കാട്ടിൽ തിരച്ചിൽ നടത്തി മൃതദേഹം കണ്ടെത്തി തൊട്ടിൽ കെട്ടിയാണ് മലയുടെ മുകളിൽ എത്തിച്ചത്. അഞ്ചുമണിക്കൂറിന് ശേഷമാണ് മൃതദേഹം മലമുകളിൽ എത്തിച്ചത്. കൂനൂർ പോലീസ് അന്വേഷിച്ചു വരുന്നു.