ADVERTISEMENT

പിഎസ്‌സി ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷയുടെ മൂന്നാംഘട്ടം കഴിഞ്ഞു. ആദ്യ രണ്ടു ഘട്ടങ്ങളേക്കാൾ കടുപ്പമായിരുന്നു പരീക്ഷ. പ്രസ്താവനാരീതിയിലുള്ള ചോദ്യങ്ങളുടെ മുഴുവൻ ഓപ്ഷനുകളും വായിച്ചു മനസ്സിലാക്കിയാൽ മാത്രമേ ഉത്തരത്തിലെത്താൻ കഴിയുമായിരുന്നുള്ളൂ. ടൈം മാനേജ്മെന്റിൽ മികവു പുലർത്തിയവർക്കു ഭേദപ്പെട്ട മാർക്ക് സ്കോർ ചെയ്യാനാകും. എളുപ്പമുള്ള ചോദ്യങ്ങൾ തിരഞ്ഞെടുത്ത് ഉത്തരമെഴുതിയാൽ 50 മാർക്കെങ്കിലും നേടാം.


പൊതുവിജ്ഞാന ചോദ്യങ്ങൾ വളരെ കടുപ്പമായിരുന്നു. അതിനുവേണ്ടി കൂടുതൽ സമയം ചെലവാക്കിയവർക്ക് മറ്റു എളുപ്പമുള്ള ഭാഗങ്ങളിൽനിന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ സമയം കിട്ടിയിട്ടുണ്ടാകില്ല. പൊതുവിജ്ഞാന ഭാഗത്ത് പരമാവധി 25 മാർക്കും മലയാളം, ഇംഗ്ലിഷ്, കണക്ക് ഭാഗങ്ങളിൽനിന്നു പരമാവധി മാർക്കും സ്കോർ ചെയ്യുകയെന്ന തരത്തിലുള്ള തന്ത്രം നടപ്പാക്കിയവർക്ക് പരീക്ഷ കുറെക്കൂടി ഫലപ്രദമായി എഴുതാൻ കഴിഞ്ഞിട്ടുണ്ട്. മൂന്നു പരീക്ഷകളും ഒരേ നിലവാരത്തിലുള്ളതായിരുന്നില്ല എന്നതുകൊണ്ടുതന്നെ നോർമലൈസേഷൻ (ഏകീകരണം) ഉണ്ടാവാനാണു സാധ്യത.


ഒരു ശരാശരി ഉദ്യോഗാർഥിക്ക് മലയാളത്തിൽ 6 -7 മാർക്ക് നേടാം. നന്നായി പഠിച്ചവർക്ക് പത്തിൽ പത്തു മാർക്ക് നേടാനും പ്രയാസമുണ്ടായിരുന്നില്ല. ഇംഗ്ലിഷിൽ 13 -14 മാർക്ക് സ്കോർ ചെയ്യാം. നിലവാരത്തിൽ പഠിച്ചുവന്നവർക്ക് മാത്‌സ് ആൻഡ് മെന്റൽ എബിലിറ്റിയിൽ 14 മാർക്കെങ്കിലും സ്കോർ ചെയ്യാൻ കഴിയുമായിരുന്നു. ഈ മൂന്നു മേഖലകളിൽനിന്നു മാത്രമായി 50ൽ ശരാശരി 32 മാർക്ക് സ്കോർ ചെയ്യാം. 35 നു മുകളിൽ കിട്ടിയാൽ നല്ല മാർക്കാണ്.


പൊതുവിജ്ഞാന ഭാഗത്ത് 25 ചോദ്യങ്ങളെങ്കിലും തിരഞ്ഞെടുത്ത് കൃത്യമായ ഉത്തരം എഴുതാൻ കഴിയുമായിരുന്നു. അങ്ങനെ നോക്കിയാൽ ആകെ 50-60 മാർക്ക് നേടാൻ വലിയ പ്രയാസമുണ്ടാകില്ല . സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് പരീക്ഷ എഴുതിയ ഉദ്യോഗാർഥികളെ സംബന്ധിച്ച് കട്ട് ഓഫ് മാർക്ക് കടന്നുകിട്ടാൻ ഇതു ധാരാളം മതി.
40–45 മാർക്ക് സ്കോർ ചെയ്യാൻ കഴിഞ്ഞവർക്ക് എസ്ഐ തസ്തികയിലേക്കുള്ള മെയിൻ പരീക്ഷയ്ക്കുള്ള തയാറെടുപ്പുകൾ ആരംഭിക്കാവുന്നതാണ്. എന്നാൽ തസ്തികകൾ വളരെ കുറവുള്ള തദ്ദേശസ്ഥാപന സെക്രട്ടറി പോസ്റ്റിലേക്ക് വളരെ ഉയർന്ന കട്ട് ഓഫ് മാർക്കായിരിക്കും മൂന്നു ഘട്ട പരീക്ഷകളും ചേർത്തുള്ള നോർമലൈസേഷ നുശേഷമായിരിക്കും കട്ട് ഓഫ് മാർക്ക് തീരുമാനിക്കുന്നത്.
 

English Summary:

PSC Degree Level Phase 3 Exam: Tips to Score High in Challenging General Knowledge Section

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com