ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമെല്ലാം ഭൂമിയിൽ ജീവന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായി കൊണ്ടിരിക്കുന്നതിനിടെ മനുഷ്യന്  ചെയ്യാൻ ഇനിയുമേറെയുണ്ട് എന്ന് ഓർമ്മപ്പെടുത്തലുമായി മറ്റൊരു ഭൗമ ദിനം കൂടി വന്നെത്തിയിരിക്കുന്നു. ഭൂമിയെയും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കാനും വരും തലമുറയ്ക്കായി പ്രകൃതിസമ്പത്ത് കാത്തുവയ്ക്കാനുമുള്ള ഓർമ്മപ്പെടുത്തലാണ് ഓരോ ഭൗമദിനവും. 'നമ്മുടെ ഗ്രഹത്തിൽ നിക്ഷേപിക്കുക' എന്ന ആശയത്തെ ആധാരമാക്കിയാണ്  ഈ വർഷം ഭൗമദിനം ആചരിക്കുന്നത്. 

പ്രകൃതി സംരക്ഷണത്തിനായുള്ള എല്ലാ മാർഗങ്ങളും അവലംബിക്കുന്നതിനിടയിലും ജൈവവൈവിധ്യം മുൻപില്ലാത്ത വിധം ക്ഷയിക്കുകയാണെന്ന് ഐക്യരാഷ്ട്രസംഘടന അറിയിക്കുന്നു. ഒരു ദശലക്ഷത്തിനു മുകളിൽ മൃഗങ്ങളും സസ്യജാലങ്ങളും കടുത്ത വംശനാശഭീഷണി നേരിടുന്നുണ്ടെന്നാണ് കണക്കുകൾ  വ്യക്തമാക്കുന്നത്. ജൈവവൈവിധ്യത്തിന് ഉണ്ടാവുന്ന നഷ്ടം ഉയർന്ന മലിനീകരണ നിരക്ക് തുടങ്ങിയ പ്രശ്നങ്ങൾ ലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് ഭൗമ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. 

ബിസിനസ് സംരംഭങ്ങൾ സുസ്ഥിരത ഉറപ്പാക്കുന്ന മാർഗങ്ങൾ അവലംബിച്ചു കൊണ്ടാകണമെന്ന് ഓർമ്മപ്പെടുത്തുന്നതിനായാണ് 'നമ്മുടെ ഗ്രഹത്തിൽ നിക്ഷേപിക്കുക' എന്ന ആശയം ആവിഷ്കരിച്ചിരിക്കുന്നത്. ഭൗമ ദിനാചരണവുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ വിവിധ പരിപാടികളും ബോധവൽക്കരണ സെമിനാറുകളും നടത്തപ്പെടുന്നുണ്ട്. 

കാലാവസ്ഥാ വ്യതിയാനത്തെ ആസ്പദമാക്കുന്നതാണ് ഇന്നത്തെ ഗൂഗിൾ ഡൂഡിൽ. കാലാവസ്ഥ വ്യതിയാനം ഭൂമിയിലെ നാലു വ്യത്യസ്ത പ്രദേശങ്ങളെ എത്രത്തോളം സാരമായി ബാധിച്ചിരിക്കുന്നു എന്നതാണ് ഡൂഡിലിലൂടെ കാണിക്കുന്നത്. ഗ്രീൻലൻഡിലെയും കിളിമഞ്ചാരോയിലെയും ഹിമാനികൾ കഴിഞ്ഞ പതിറ്റാണ്ടുകൾകൊണ്ട് എത്രത്തോളം നഷ്ടമായിട്ടുണ്ട് എന്നത് ടൈംലാപ്സ് വിഡിയോയിലൂടെ ഡൂഡിൽ കാട്ടിത്തരുന്നു. ഇതിനുപുറമേ ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫിൽ പവിഴപ്പുറ്റുകൾക്കുണ്ടാകുന്ന മാറ്റവും, ഉയർന്ന താപനിലയും വരൾച്ചയും മൂലം ജർമനിയിലെ ഹാർസ് വനം ഇല്ലാതാകുന്നതും ഡൂഡിലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

English Summary: Earth Day 2022: Google Doodle highlights how climate change is hitting environment

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com