ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മാരുതിയുടെ വാഹനങ്ങൾക്ക് ഇന്ത്യക്കാർക്കിടയിൽ എല്ലാക്കാലത്തും പ്രിയമേറെയാണ്. അതുകൊണ്ടുതന്നെയാണ് പുറത്തിറങ്ങി രണ്ടുവർഷം പൂർത്തിയാകുമ്പോൾ മൂന്നു ലക്ഷം വാഹനങ്ങളുമായി നിരത്തുകൾ കീഴടക്കി കഴിഞ്ഞു മാരുതിയുടെ ചെറു എസ് യു വി ഫ്രോങ്സ്. 2023 ഏപ്രിലിൽ വിപണിയിലെത്തിയതു മുതൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ഈ വാഹനത്തിനു എന്നാണ് വിൽപന കണക്കുകൾ നൽകുന്ന സൂചനകൾ. 

പുറത്തിറങ്ങിയ 2023 - 2024 വർഷത്തിൽ മാത്രം ഉപഭോക്താക്കളുടെ കൈകളിൽ എത്തിയത് 134735 ഫ്രോങ്‌സുകളാണ്. 2024 - 2025 സാമ്പത്തിക വർഷത്തിൽ ഈ കുഞ്ഞൻ എസ് യു വിയിലൂടെ വലിയ നേട്ടമാണ് മാരുതി സ്വന്തമാക്കിയത്. വിൽപനയിൽ 23.36 ശതമാനമാണ് വർധനവ്. അതായത് ആവശ്യക്കാരുടെ കൈകളിലെത്തിയത് 166216 യൂണിറ്റുകൾ.  2023 മുതൽ 2025 വരെയുള്ള ഈ രണ്ടു വർഷത്തിനിടെ വിറ്റതാകട്ടെ 300951 യൂണിറ്റ് എന്ന വലിയ നമ്പറും. 

പത്തുമാസം കൊണ്ട് 100000 യൂണിറ്റ് ഫ്രോങ്സ് നിരത്തിലെത്തിയപ്പോൾ ബാക്കിയുള്ള കാലയളവിൽ രണ്ടുലക്ഷം യൂണിറ്റുകൾ വിൽക്കാൻ കഴിഞ്ഞു എന്നാണ് കണക്കുകൾ നിരത്തിയുള്ള മാരുതിയുടെ അവകാശവാദം. ഇന്ത്യയിൽ ഏറ്റവും വേഗത്തിലുള്ള വിൽപനയാണിതെന്നും കമ്പനി പറയുന്നു. സ്ട്രോങ് ഹൈബ്രിഡുമായി എത്തുന് മാരുതിയുടെ ആദ്യ ചെറു കാർ ഫ്രോങ്സ് ആയിരിക്കുമെന്നാണ് കരുതുന്നത്.

ഫ്ലോട്ടിങ് 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിങ് വീൽ, 360-ഡിഗ്രി ക്യാമറ, ക്രൂസ് കൺട്രോൾ, ആറ് എയർബാഗുകൾ എന്നിവയാണ് ഫ്രോങ്സിലെ പ്രധാന സവിശേഷതകൾ  . ഐഡിൽ–സ്റ്റാർട്ട്  സ്റ്റോപ്പുള്ള 1.2 ലീറ്റർ ഡ്യുവൽ-ജെറ്റ് ഡ്യുവൽ വിവിടി പെട്രോൾ എൻജിനും 1.0 ലീറ്റർ ടർബോചാർജ്ഡ് ബൂസ്റ്റർജെറ്റ് പെട്രോൾ എൻജിനും. ലീറ്റർ എൻജിൻ 100 എച്ച്പി കരുത്തും 147.6 എൻഎം ടോർക്കും ഉൽപാദിക്കുമ്പോൾ 1.2 ലീറ്റർ എൻജിൻ 90 ബിഎച്ച്പി കരുത്തും 113 എൻഎം ടോര്‍ക്കും നൽകും. ടർബോ പെട്രോൾ എൻജിനൊപ്പം അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടമാറ്റിക്ക് ഗിയർബോക്സുമുണ്ട്. 1.2 ലീറ്റർ എൻജിനൊപ്പം 5 സ്പീഡ് മാനുവലും എഎംടി ഗിയർബോക്സും.

സിഗ്മ, ഡെൽറ്റ, ഡെൽറ്റ പ്ലസ്, സീറ്റ, ആൽഫ എന്നിങ്ങനെ അഞ്ചു മോഡലുളിൽ ലഭിക്കുന്ന ഫ്രോങ്സിന് 7.52 ലക്ഷം രൂപ മുതൽ 13 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില വരുന്നത്. 

English Summary:

Maruti Fronx Sales Explode: 3 Lakh Units Sold in Two Years

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com