ADVERTISEMENT

രാത്രിയിൽ കണ്ടാൽ കടുംപച്ചനിറത്തിൽ തിളങ്ങുന്ന മൂങ്ങയുടെ പ്രതീതി സൃഷ്ടിക്കുന്ന സസ്യമാണ് തിസ്മിയ തയ്തോങ്ങിയാന. ഇത്തവണത്തെ വേൾഡ് നേച്ചർ ഫൊട്ടോഗ്രഫി അവാർഡ്സിൽ ഒരു വിഭാഗത്തിൽ പുരസ്കാരം ലഭിച്ചത് ഈ അപൂർവസസ്യത്തിന്റെ ചിത്രത്തിനായിരുന്നു.

തായ്‌ലൻഡിലെ ഒരു വന്യജീവി സംരക്ഷണകേന്ദ്രത്തിലാണ് ഈ സസ്യം വളരുന്നത്. മരങ്ങളുടെ താഴെ നിന്നും ഇവ മുളച്ചുവരും. മൈക്കോ ഹെറ്ററോടോപിക് വിഭാഗത്തിൽ പെടുന്നതാണ് ഈ സസ്യം. സാധാരണ സസ്യങ്ങളെപ്പോലെ പ്രകാശസംശ്ലേഷണത്തിലൂടെ ഊർജവും ധാതുക്കളും കണ്ടെത്തുന്നതിനു പകരം ഫംഗസുകളിൽ നിന്നാണ് ഈ സസ്യങ്ങൾ  സ്വീകരിക്കുന്നത്. മരങ്ങളുടെ വേരുകളുമായി ബന്ധപ്പെട്ടുള്ള ഫംഗസുകളെ ചുറ്റിപ്പറ്റിയാണ് ഇവയുടെ വളർച്ച. 2018ൽ തായ്‌ലൻഡിലെ ഡോയ് ഹുവാ മോട്ട് മലനിരകളിലാണ് ഇവയെ കണ്ടെത്തിയത്.

തിസ്മിയ തയ്തോങ്ങിയാന (Photo: X/@batrach0spermum)
തിസ്മിയ തയ്തോങ്ങിയാന (Photo: X/@batrach0spermum)

ഈ സസ്യത്തെക്കുറിച്ചുള്ള പഠനങ്ങൾ കുറവായതിനാൽ ഇവയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. വിചിത്രമൂങ്ങയുടെ കണ്ണ് എന്ന് തായ്‌ലൻഡിലെ ഭാഷയിൽ അർഥം വരുന്ന ഫിസവോങ് ടാ നോക് ഹുക് എന്ന പേരും ഇതിനുണ്ട്. ഈ ചെടി മണ്ണിൽ നിന്നു പൊട്ടിവിടരുന്ന ഘട്ടമെത്തുന്നതു വരെ ഭൂമിക്കടിയിലാണ് വസിക്കുന്നത്. ഭൂമിയിൽ നിന്നു വന്നാലും ഇവയെ കണ്ടെത്താൻ പാടാണ്. ഇവയുടെ വലുപ്പം വളരെ ചെറുതായതിനാലാണ് ഇത്. 2 മുതൽ 8 മില്ലിമീറ്റർ വരെയാണ് ഇവയുടെ വലുപ്പം.

ഈ സസ്യങ്ങളല്ലാതെയും മൈക്കോ ഹെറ്ററോടോപിക് ശൈലി പിന്തുടരുന്നവയുണ്ട്. ഫംഗസുകളിൽ നിന്ന് ഊർജവും ധാതുക്കളും മോഷ്ടിക്കുന്നവയായാണ് ഇവയെ കണക്കാക്കുന്നത്.

English Summary:

The Mysterious Underground Plant that Glows Like an Owl at Night

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com