ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ലോകവ്യാപകമായുണ്ടായ വിലക്കയറ്റം മനുഷ്യരെ മാത്രമല്ല, മനുഷ്യരുടെ സംരക്ഷണയിൽ കഴിയുന്ന മൃഗങ്ങളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിലകുറഞ്ഞ മത്സ്യം കഴിക്കാൻ ജപ്പാനിലെ അക്വേറിയത്തിലുള്ള ചില പെൻഗ്വിനുകൾ സമ്മതിക്കുന്നില്ലെന്നതാണ് പുതുതായുള്ള വാർത്ത. ജപ്പാനിലെ കനഗാവ മേഖലയിലുള്ള ഹാകോണിയൻ അക്വേറിയത്തിലാണ് സംഭവം. ഇവിടെയുള്ള പെൻഗ്വിനുകൾ സാമാന്യം വിലയുള്ള ഹോഴ്സ് മാക്വറൽ പോലെയുള്ള മത്സ്യങ്ങളാണ് സ്ഥിരമായി കഴിച്ചിരുന്നത്. അജി എന്നാണ് ജാപ്പനീസ് ഭാഷയിൽ ഈ മീനുകൾ അറിയപ്പെടുന്നത്.

 

എന്നാൽ കോവിഡ് കാലവും തുടർന്നുണ്ടായ ലോക്ഡൗൺ നടപടികളും മൂലം വിലക്കയറ്റം കൂടിയത് അക്വേറിയം അധികൃതരെയും ഞെരുക്കത്തിലാക്കി. അതോടെ വിലകൂടിയ മീനുകൾ നൽകുന്നതു നിർത്തി പകരം വിലകുറഞ്ഞ മീനുകൾ പെൻഗ്വിനുകൾക്ക് നൽകാൻ അക്വേറിയം അധികൃതർ തീരുമാനിച്ചു. ഇതോടെയാണു ചിലപെൻഗ്വിനുകൾ ഭക്ഷണം കഴിക്കാൻ മടികാട്ടുന്നത്. വായിലേക്കു വച്ചുകൊടുക്കുമ്പോൾ ഇവ മീനുകളിൽ കടിക്കുമെങ്കിലും തങ്ങളുടെ സ്ഥിരം ഭക്ഷണമല്ലെന്ന് പെട്ടെന്ന് മനസ്സിലാക്കി തുപ്പിക്കളയുകയാണു ചെയ്യുന്നതെന്ന് അക്വേറിയം മേധാവി ഹിരോകി ഷിമമോട്ടോ പറയുന്നു. തീരെക്കഴിക്കാത്തവയ്ക്ക് രഹസ്യമായി അജി മത്സ്യങ്ങൾ തന്നെ നൽകുന്നുണ്ടെന്നും ഹിരോകി പറയുന്നു.

 

വിലക്കയറ്റത്തിനൊപ്പം തന്നെ ജപ്പാനിലെ മത്സ്യബന്ധനമേഖലയിലുണ്ടായ പ്രതിസന്ധിയും മീനുകളുടെ ലഭ്യതയെ നന്നായി ബാധിച്ചു. ഇതോടെയാണ് അക്വേറിയം അധികൃതർ വിലകൂടിയ മത്സ്യങ്ങൾക്കൊപ്പം വിലകുറഞ്ഞ മത്സ്യങ്ങൾ കലർത്തിനൽകാൻ തുടങ്ങിയത്. ആദ്യം ചെറിയ അളവുകളിലായിരുന്നു ഈ കലർത്തൽ. എന്നാൽ ഇപ്പോൾ അവരുടെ ഡയറ്റിന്റെ നല്ലൊരു ഭാഗവും വിലകുറഞ്ഞ മത്സ്യങ്ങളാണെന്ന് അക്വേറിയം അധികൃതർ പറയുന്നു. പെൻഗ്വിനുകൾ മാത്രമല്ല, ഒട്ടറുകൾ എന്നറിയപ്പെടുന്ന നീർനായ വംശത്തിലുള്ള ജീവികളും ഭക്ഷണം നിരസിക്കുന്നുണ്ടത്രേ. പെൻഗ്വിനുകൾ തുപ്പിക്കളയുകയാണെങ്കിൽ ഓട്ടറുകള്‍ മീനിനെ കടിച്ചുകുടഞ്ഞു ദൂരേക്കെറിയുകയാണ്. പെൻഗ്വിനുകളും ഓട്ടറുകളും സീലുകളും സ്രാവുകളുമൊക്കെയുൾപ്പെടെ 32000 മൃഗങ്ങളാണ് ഈ അക്വേറിയത്തിൽ താമസിക്കുന്നത്.

 

English Summary: Penguins Refuse to Eat Cheaper Fish in Japan Aquarium amid Record Inflation

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com