ഓഡോമീറ്ററിൽ തട്ടിപ്പ്, കാർ ഡീലർക്ക് 5 വർഷം തടവും 29 കോടി പിഴയും വിധിച്ച് അമേരിക്കൻ കോടതി

Mail This Article
ഓഡോമീറ്റർ പിന്നോട്ട് കറക്കി കിലോമീറ്റർ കുറച്ചു കാട്ടി വാഹനം വിറ്റ കാർ ഡീലർക്ക് 5 വർഷം തടവ് ശിക്ഷ വിധിച്ച് അമേരിക്കൻ കോടതി. ന്യൂയോർക്ക് ബ്രൂക്ളിൻ ഫെഡ്രൽ കോടതിയാണ് ഷാമുൽ ഗാലി എന്നയാൾക്ക് 5 വർഷം തടവ് ശിക്ഷയും ഉപഭോക്താക്കൾക്ക് 4 ദശലക്ഷം ഡോളർ (ഏകദേശം 29 കോടി രൂപ) നഷ്ടപരിഹാരവും നൽകാൻ ആവശ്യപ്പെട്ടത്.
ഗാലിയും സഹോദരനും ചേർന്ന് 2006 മുതൽ 2011 വരെയുള്ള കാലയളവിൽ വിറ്റ 690 വാഹനങ്ങളുടെ കിലോമീറ്റർ കുറച്ചു കാട്ടാൻ വേണ്ടി ഓഡോമീറ്ററിൽ കൃത്രിമം കാണിച്ചു എന്നാണ് കേസ്. അമേരിക്കയുടെ പല ഭാഗങ്ങളിൽ നിന്ന് വ്യാജ ഡീലർഷിപ്പിന്റെ പേരുകളിൽ സ്വന്തമാക്കിയ കാറുകളിലാണ് തട്ടിപ്പ് നടത്തിക്കൊണ്ടിരുന്നത്.
കൂടുതൽ കിലോമീറ്റർ ഓടിയ വാഹനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി ഓഡോമീറ്ററിൽ കിലോമീറ്റർ കുറച്ചു കാണിച്ച് ഉയർന്ന വിലയ്ക്കായിരുന്നു ഇവർ വിറ്റുകൊണ്ടിരുന്നത്. വാഹനം ശരിക്കും ഓടിയ കിലോമീറ്റർ അറിയിക്കാതെ ഉയർന്ന വിലയ്ക്ക് വാഹനം വിറ്റ് ഉപഭോക്താക്കളെ കബളിപ്പിച്ചു എന്നായിരുന്നു ഇയാൾക്കെതിരിയുള്ള കേസ്.
English Summary: Car dealership owner in US gets 5-year jail for odo Tampering