ADVERTISEMENT

ലണ്ടൻ∙ ലണ്ടൻ നഗരത്തിൽ ലണ്ടൻ ഹിന്ദു ഐക്യവേദിയും ബ്രഹ്മർഷി മോഹൻജിയുടെ രാജ്യാന്തര സംഘടനയായ മോഹൻജി ഫൗണ്ടേഷൻ യുകെയും സംയുക്തമായി നിർമിക്കുന്ന ശ്രീ ഗുരുവായൂരപ്പൻ  ക്ഷേത്ര നിർമാണത്തിന് ഗുരുവായൂരിൽ ഔപചാരിക തുടക്കം.  ലണ്ടനിലെ മുൻ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനും ലണ്ടൻ ഹിന്ദു ഐക്യവേദി സ്ഥാപക നേതാവുമായിരുന്ന അന്തരിച്ച തെക്കേമുറി ഹരിദാസിന്റെ മനസിലുദിച്ച ആശയമായിരുന്നു ലണ്ടനിലെ ഗുരുവായൂരപ്പൻ ക്ഷേത്രം. 

london-temple

 

 

ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഗുരുവായൂർ കിഴക്കേ നടയിലെ ദീപസ്തംഭത്തിന്നരികിൽ നടന്ന ലളിതമായ ചടങ്ങിൽ ലണ്ടൻ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര നിർമ്മാണ സംരംഭത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു. ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഡോ. ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ കാണിപ്പയൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവദാസ് നമ്പൂതിരിപ്പാട്  ദേവസ്വം ചെയർമാൻ ഡോ. വിജയൻ, ചലച്ചിത്രനടനും മുൻ എംപിയുമായ സുരേഷ് ഗോപി, ഗായകൻ വേണുഗോപാൽ, ജി.കെ. പ്രകാശൻ, മോഹൻജി ഫൗണ്ടേഷൻ യുഎസ്എ പ്രതിനിധി സംഗീത് ജയന്തൻ, ലണ്ടൻ ഹിന്ദു ഐക്യവേദി പ്രതിനിധികൾ, ശ്രീമതി ജയലത തെക്കേമുറി ഹരിദാസ്, പ്രശാന്ത് വർമ്മ ക്ഷണിക്കപ്പെട്ട മറ്റ് വിശിഷ്ടാഥിതികൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

 

യൂറോപ്പിലെ നിരവധി സംഘടനകളും വ്യക്തികളും, ലണ്ടൻ ഹിന്ദു ഐക്യവേദി - മോഹൻജി ഫൗണ്ടേഷന്‍റെ ഈ സംയുക്ത സംരംഭത്തിനോട് സഹകരിക്കുന്നുണ്ട്.

 

English Summary: Construction of Sri Guruvayoorappan temple Brochure released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com