ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് എടുക്കാം 5 മിനിറ്റ് നടപടി ക്രമത്തിൽ
Mail This Article
ദുബായ്∙ യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് 5 മിനിറ്റിൽ ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാം. ഒരു വർഷത്തെ കാലാവധിയുള്ള ലൈസൻസ് ഏതു രാജ്യത്തും ഉപയോഗിക്കാം. ഓട്ടമൊബീൽ ആൻഡ് ടൂറിങ് ക്ലബ്ബിന്റെ ഓഫിസിലോ എമിറേറ്റ്സ് പോസ്റ്റ് ഓഫിസിലോ നേരിട്ടു പോയാൽ 30 മിനിറ്റു കൊണ്ട് ലൈസൻസ് നടപടികൾ പൂർത്തിയാക്കാം. ഓൺലൈൻ വഴി അപേക്ഷിക്കുന്നവർക്ക് 5 ദിവസം കാലതാമസം എടുക്കും.
Also read: ജോലിക്കിടെയുള്ള ഗുരുതര വൈകല്യത്തിന് കൂടുതൽ നഷ്ടപരിഹാരത്തിന് ഉത്തരവ്
ആവശ്യമായ രേഖകൾ
∙ ദുബായ് ആർടിഎ വഴിയാണ് അപേക്ഷിക്കേണ്ടത്.
∙ യുഎഇ ഡ്രൈവിങ് ലൈസൻസ്, എമിറേറ്റ്സ് ഐഡി, പാസ്പോർട് സൈസ് ഫോട്ടോ.
∙ 197 ദിർഹം മൊത്തം ചെലവ്.
∙ അസ്സൽ ലൈസൻസ് തന്നെ കയ്യിൽ സൂക്ഷിക്കണം, ഡിജിറ്റൽ ലൈസൻസ് രാജ്യാന്തര തലത്തിൽ അംഗീകരിക്കില്ല.
∙ ദയറ, ബർഷ എന്നിവിടങ്ങളിലെ ഹാപ്പിനസ് കേന്ദ്രങ്ങളിൽ നിന്നു നേരിട്ട് ലൈസൻസ് കൈപ്പറ്റാം.
∙ പോസ്റ്റ് വഴി ലഭിക്കണമെങ്കിൽ സാധാരണ നിലയിൽ ലഭിക്കാൻ 20 ദിർഹവും അന്നു തന്നെ ലഭിക്കാൻ 35 ദിർഹവും 2 മണിക്കൂറിൽ ലഭിക്കാൻ 50 ദിർഹവും ഫീസ് നൽകണം.
ഇന്റർ നാഷനൽ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് ദുബായിലും വാഹനം ഓടിക്കാം. ദുബായിൽ സന്ദർശകരായി എത്തുന്നവർക്ക് ഇന്റർനാഷനൽ ലൈസൻസ് ഉണ്ടെങ്കിൽ കാറുകൾ, മോട്ടർ സൈക്കിളുകൾ എന്നിവ ഉപയോഗിക്കാമെന്ന് ആർടിഎ അറിയിച്ചു. എന്നാൽ, ട്രാൻസിറ്റ് വീസയിൽ ദുബായിൽ ഇറങ്ങുന്നവർക്ക് വാഹനം ഓടിക്കണമെങ്കിൽ ഇൻഷുറൻസ് കമ്പനിയുടെ അനുമതി വേണം.