കാബിൻ ക്രൂവിനെ കയ്യേറ്റം ചെയ്തു; മലയാളി പിടിയിൽ, ബഹ്റൈനിലേക്ക് പുറപ്പെട്ട വിമാനം മുംബൈയിൽ ഇറക്കി

Mail This Article
മനാമ/മുംബൈ ∙ കോഴിക്കോട് – ബഹ്റൈൻ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ കാബിൻ ക്രൂവിനോട് അപമര്യാദയായി പെരുമാറുകയും വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്ത മലയാളിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച വിമാനത്തിൽ അക്രമ സ്വഭാവം കാണിച്ച അബ്ദുൽ മുസാവിർ നടുക്കണ്ടിയാണു പിടിയിലായത്. കോഴിക്കോട്ടു നിന്ന് പുറപ്പെട്ടയുടൻ വിമാനത്തിന്റെ പിൻഭാഗത്തേക്കു പോയ ഇയാൾ കാബിൻ ക്രൂവിനെ കയ്യേറ്റം ചെയ്തെന്നാണ് പരാതി. തുടർന്ന് വാതിൽ തുറക്കാൻ ശ്രമിച്ച ഇയാൾ സഹയാത്രികരെ അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. ഇതോടെ വിമാനം അടിയന്തരമായി മുംബൈയിൽ ഇറക്കി അബ്ദുൽ മുസാവിറിനെ പൊലീസിനു കൈമാറി.