ADVERTISEMENT

ദുബായ് ∙ ഗ്ലോബൽ വില്ലേജ് സന്ദർശിക്കുന്നതിനുള്ള വിഐപി പായ്ക്കുകൾ അംഗീകൃത പ്ലാറ്റ്ഫോമിൽനിന്നു മാത്രമേ വാങ്ങാവൂ എന്ന് ഗ്ലോബൽ വില്ലേജ് അധികൃതർ. 

വിർജിൻ മെഗാസ്റ്റോറിൽനിന്നാണ് വിഐപി പായ്ക്ക് വാങ്ങേണ്ടത്. അംഗീകാരമില്ലാത്ത ഇടങ്ങളിൽനിന്ന് വാങ്ങുന്നവയ്ക്ക് സാധുതയുണ്ടാകില്ല. പുതിയ സീസണിലേക്കുള്ള വിഐപി പായ്ക്കുകളുടെ ബുക്കിങ് 24ന് തുടങ്ങി. ഈ മാസം 28 രാവിലെ 9 വരെ ഓൺലൈൻ വഴി വാങ്ങാം. വിസ്മയ കാഴ്ചകളുടെ കലവറയുമായി ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസണിന് ഒക്ടോബർ 16ന് തുടക്കമാകും. ഇന്ത്യ ഉൾപ്പെടെ 78 രാജ്യങ്ങളുടെ പങ്കാളിത്തമുള്ള 26 പവിലിയനുകളിലൂടെ വിവിധ രാജ്യങ്ങളുടെ കലാസാംസ്കാരിക, ഭക്ഷണ രീതികൾ അടുത്തറിയാം. മേയ് 11 വരെ നീളും.

English Summary:

Next season of Global Village will start on October 16 - Dubai Global Village

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com