സുഹൃത്തുമായി റിയാദ് വിമാനത്താവളത്തിൽ നിന്നും മടങ്ങും വഴി നെഞ്ചുവേദന; മലയാളി സാമൂഹികപ്രവർത്തകൻ അന്തരിച്ചു
Mail This Article
റിയാദ് ∙ വിമാനത്താവളത്തിൽ നിന്നും സുഹൃത്തിനെ കൂട്ടി വരികയായിരുന്ന പ്രവാസി മലയാളി സാമൂഹിക പ്രവർത്തകൻ വാഹനത്തിൽ വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു. റിയാദ് കൊയിലാണ്ടിക്കൂട്ടം രക്ഷാധികാരിയായിരുന്ന കോഴിക്കോട്, കൊയിലാണ്ടി സ്വദേശി ഐസ്പ്ലാൻറ് റോഡിൽ ആബിദനിവാസിൽ (അമൽ), ടി.വി. സഫറുല്ല ആണ് മരിച്ചത്.
റിയാദ് വിമാനത്താവളത്തിൽ നിന്നും മടങ്ങും വഴി കാറിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ അശുപത്രിയിലെത്തിച്ചുവെങ്കിലും നിലവഷളായി മരണം സംഭവിക്കുകയായിരുന്നു. ഭാര്യ കെ. എം സലീന (കൊല്ലം), മക്കൾ. ഡോ.തൻഹ മറിയം, മുഹമ്മദ് അലൻ(മർക്കസ് ലോകോളജ് വിദ്യാർഥി), അഫ്രിൻ സഫറുല്ല(വയനാട് ഡിഎം. മിംസ് വിദ്യാർഥി), ലയാൻ സഫറുല്ല(ഗോകുലം പബ്ലിക് സ്കൂൾ. സഹോദരങ്ങൾ:തസ്ലി (പറമ്പത്ത്) തഫ്സീല (കൊയിലാണ്ടി) ഷബീർ അലി (ദുബായ്) മുക്താർ ഇബ്രാഹിം (ഖത്തർ).
കൊയിലാണ്ടി-കൊല്ലം നഗരസഭാ കൗൺസിലറും, മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മറ്റി പ്രസിഡൻ്റുമായ കെ.എം. നജീബ് ഭാര്യാ സഹോദരനാണ്.പരേതനായ ഇബ്രാഹിം ഹാജി മലേഷ്യ, ഫാത്തിമ എന്നിവർ മാതാപിതാക്കളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെഎംസിസി ,കോഴിക്കോട് ജില്ലാ കെഎംസിസി വെൽഫെയർ വിങ് നേതാക്കളും പ്രവർത്തകരും രംഗത്തുണ്ട്. സംസ്കാരം പിന്നീട് നാട്ടിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.