ADVERTISEMENT

ദുബായ് ∙ വാഹന നിർമാതാക്കളായ അശോക് ലെയ്‌ലൻഡിന്റെ സബ്സിഡിയറിയും ഹിന്ദുജ ഗ്രൂപ്പിന്റെ ഭാഗവുമായ മുൻനിര ഇലക്ട്രിക്, കമേഴ്സ്യൽ വാഹന നിർമാതാക്കളായ 'സ്വിച്ച് മൊബിലിറ്റി' യുഎഇക്കും സൗദിക്കുമായി ബസുകൾ ഒരുക്കുന്നു. സ്വിച്ച് ഇഐവി12, സ്വിച്ച് ഇ1 എന്നീ പതിപ്പുകൾ 2025ൽ വാണിജ്യാടിസ്ഥാനത്തിലുള്ള പരീക്ഷണം ആരംഭിക്കും. ഈ ബസുകൾക്ക് ജിസിസിയിൽ നിന്ന്, വിശേഷിച്ചും യുഎഇ, സൗദിയിൽ നിന്ന് ഒട്ടേറെ അന്വേഷണങ്ങൾ ലഭിക്കുന്നുണ്ടെന്ന് സ്വിച്ച് മൊബിലിറ്റി ചെയർമാൻ ധീരജ് ഹിന്ദുജ പറഞ്ഞു. 2025 അവസാന പാദ വേനൽ സീസണിൽ ഈ ബസുകൾ ജിസിസിയിൽ ലഭ്യമാകും. 

സ്വിച്ച് ഇഐവി12 ഇന്ത്യയിലും സ്വിച്ച് ഇ1 യുകെയിലും നിർമിക്കുന്നതാണ്. യൂറോപ്യൻ വിപണിക്കായി നിർമിച്ച ഇ1  ജിസിസി ഗവൺമെന്റുകൾ തിരഞ്ഞെടുക്കുന്നു. ഇഐവി 12 ജിസിസിയിലെ സ്വകാര്യ മേഖലക്കും താൽപര്യമുണ്ട്. മതിയായ ക്രമീകരണങ്ങളായാൽ അശോക് ലെയ്‌ലൻഡിന്റെ റാസൽഖൈമ പ്ലാന്റിൽ ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണം  നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.
ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.

ഷാസി മൗണ്ടഡ് ബാറ്ററികളോടെയുള്ള സ്വിച്ച് ഇഐവി 12 ഇന്ത്യയിലെ പ്രഥമ ലോ ഫ്ലോർ ഇലക്ട്രിക് സിറ്റി ബസാണ്. 400+കെ.ഡബ്ല്യു.എച്ച് ബാറ്ററി ശേഷിയുള്ള ബസ്  നേരത്തെ ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ അശോക് പി. ഹിന്ദുജയുടെ സാന്നിധ്യത്തിൽ ഇന്ത്യയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് പുറത്തിറക്കിയത്. യൂറോപ്യൻ വിപണിക്കായുള്ള വെർച്വൽ ലോഞ്ചാണ് നടത്തിയത്. 

ഇന്ത്യക്കും യൂറോപ്പിനുമായി രണ്ട് ഉൽപന്നങ്ങൾ പുറത്തിറക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് സ്വിച്ച് മൊബിലിറ്റി സിഇഒ മഹേഷ് ബാബു പറഞ്ഞു. ഏറ്റവും നൂതനമായ സാങ്കേതിക, ആർകിടെക്ചർ സൗകര്യങ്ങളോടെയാണ് ഇവ നിർമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 1,800 ലേറെ ഓർഡറുകൾ ഇതിനകം തങ്ങൾക്ക് ലഭിച്ചെന്നും സ്വിച്ച് മൊബിലിറ്റിയുടെ ഉൽപന്നങ്ങളിലെ വിശ്വാസ്യതയാണ് ഇതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary:

Switch Mobility unveils low-floor electric buses

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com