ADVERTISEMENT

ജിദ്ദ∙ 2025 ലെ ഹജ് സീസണിനായുള്ള നാല് പ്രധാന പാക്കേജുകൾ പ്രഖ്യാപിച്ച് സൗദി അറേബ്യയിലെ ഹജ്, ഉംറ മന്ത്രാലയം. സ്വദേശികളും വിദേശികളുമടക്കമുള്ള ആഭ്യന്തര തീർഥാടകർക്ക് ഈ പാക്കേജുകൾ ലഭ്യമാണ്. നുസുക് ഇലക്ട്രോണിക് ആപ്ലിക്കേഷനിലൂടെ പാക്കേജുകളുടെ വിവരങ്ങൾ ലഭ്യമാണ്.

മിനയിൽ വികസിപ്പിച്ച ക്യാംപുകളാണ് ആദ്യ പാക്കേജിൽ ഉൾപ്പെടുന്നത്. ഇവിടെ താമസം, മറ്റ് സൗകര്യങ്ങൾ എന്നിവ ഉയർന്ന നിലവാരത്തിൽ ഉള്ളതായിരിക്കും. ഗതാഗത ചെലവ് ഒഴികെ 10,366 റിയാൽ മുതലാണ് ഈ പാക്കേജിന്റെ നിരക്ക്.രണ്ടാമത്തെ പാക്കേജ് മിനയിലെ ഹോസ്പിറ്റാലിറ്റി ക്യാംപുകളാണ്. ഗതാഗത ചെലവ് ഒഴികെ 8,092 റിയാൽ മുതലാണ് നിരക്ക്.

മൂന്നാമത്തെ പാക്കേജ് ജംറാത്ത് പാലത്തിന് സമീപമുള്ള ആറ് ടവറുകളിൽ ഒന്നിലെ താമസമാണ്. 13,150 റിയാൽ മുതലാണ് നിരക്ക്.

നാലാമത്തെ പാക്കേജ് കിദാന അൽ വാദി ടവറുകളാണ്. അത്യാധുനിക സൗകര്യങ്ങളും വ്യക്തിഗത സേവനങ്ങളും, ഭക്ഷണവും ഇവിടെ ലഭ്യമാണ്. ഗതാഗത ചെലവ് ഒഴികെ 12,537 റിയാൽ മുതലാണ് നിരക്ക്.

English Summary:

Saudi Arabia's Ministry of Hajj and Umrah has announced four new Hajj packages for 2025, catering to both domestic and international pilgrims. The packages offer varying levels of accommodation and services in Mina, including standard camps, hospitality camps, and towers near Jamarat Bridge and in Kidana Al Wadi. Details are available via the Nusuk platform.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com