ദുബായിൽ സൈക്കിൾ, ഇ-സ്‌കൂട്ടർ പാതകളുടെ നിരീക്ഷണത്തിന് പുതിയ സ്മാർട്ട് സംവിധാനം

Mail This Article
ദുബായ് ∙ ദുബായിൽ സൈക്കിൾ, ഇ-സ്‌കൂട്ടർ പാതകളുടെ നിരീക്ഷണത്തിനും പരിപാലനത്തിനുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പുതിയ സ്മാർട്ട് അസെസ്‌മെന്റ് സിസ്റ്റം അവതരിപ്പിച്ചു.
ഇലക്ട്രിക് സൈക്കിളിൽ ഘടിപ്പിച്ച ക്യാമറകളും സെൻസറുകളും ഉപയോഗിച്ച് ട്രാക്കുകളുടെ അവസ്ഥ വിലയിരുത്തുന്നതാണ് പുതിയ സാങ്കേതികവിദ്യ. നിലവിലെ സൈക്കിൾ, സ്‌കൂട്ടർ യാത്ര തടസ്സപ്പെടുത്താതെ തന്നെ 120 കിലോമീറ്റർ ദൂരം നാലുമണിക്കൂറിനകം പരിശോധിക്കാൻ ഈ സംവിധാനം വഴി സാധിക്കും. ഇത് പരമ്പരാഗത രീതികളേക്കാൾ 98% കൂടുതൽ കാര്യക്ഷമമാണെന്നും ആർടിഎ അറിയിച്ചു.
ദുബായിയുടെ സുസ്ഥിര മൊബിലിറ്റി വിഷൻ 2030 ന്റെ ഭാഗമായി നടത്തുന്ന ഈ സംരംഭം സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കാനും ചെലവ് കുറയ്ക്കാനും സഹായിക്കുമെന്നാണ് ആർടിഎയുടെ വിലയിരുത്തൽ.