റമസാനിൽ സന്ദർശകരെ വരവേൽക്കാൻ മദീന പ്രവാചക പള്ളി സജ്ജം

Mail This Article
മദീന∙ റമസാനിൽ സന്ദർശകരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളുമായി മദീനയിലെ പ്രവാചക പള്ളി. സമഗ്രമായ പ്രവർത്തന പദ്ധതിയുടെ ഭാഗമായി നിരവധി സംരംഭങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവർത്തന പ്രകടനം മെച്ചപ്പെടുത്തുന്നതിനൊപ്പം ഗുണനിലവാരത്തിലും നൂതനത്വത്തിലും അധിഷ്ഠിതമായ ആരാധനാ അനുഭവം സമ്പന്നമാക്കുക എന്ന അതോറിറ്റിയുടെ വിശാലമായ ലക്ഷ്യങ്ങളുടെ ഭാഗമായാണ് ഈ നടപടികൾ.
220 ഖുർആൻ മനപാഠമാക്കൽ സെഷനുകൾ, പള്ളി മുറ്റത്ത് പാരായണം പഠിപ്പിക്കൽ, ഇസ്ലാമിക വിഷയങ്ങൾ ഉൾക്കൊള്ളുന്ന 98 ദൈനംദിന ശാസ്ത്രീയ സെഷനുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ ഉൾക്കൊള്ളാൻ ഈ സെഷനുകൾ 10 ഭാഷകളിൽ ലഭ്യമാണ്. മതപരമായ മാർഗനിർദേശം നൽകുന്നതിന് മുപ്പത് പണ്ഡിതന്മാരെയും മുഫ്തിമാരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ അന്വേഷണങ്ങളോട് പ്രതികരിക്കുന്നതിനും മാർഗനിർദേശം നൽകുന്നതിനുമായി 23ലധികം കാബിനുകൾ പള്ളിക്കകത്തും പുറത്തും സ്ഥാപിച്ചിട്ടുണ്ട്.