റമസാൻ: 630 തടവുകാർക്ക് മാപ്പ് നൽകി ബഹ്‌റൈൻ രാജാവ്

Mail This Article
×
മനാമ ∙ ഈദുൽ ഫിത്ർ പ്രമാണിച്ച് വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന 630 തടവുകാർക്ക് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ മാപ്പ് നൽകി. രാജകീയ മാപ്പിൽ വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷ അനുഭവിച്ചവരും ശിക്ഷയുടെ ഒരു ഭാഗം പൂര്‍ത്തിയാക്കിയവരും, ഇതര ശിക്ഷയ്ക്ക് കീഴിലുള്ള നിരവധി വ്യക്തികളും ഉൾപ്പെടുന്നു.
ജയിലിൽ കഴിയുന്നവർക്ക് ജീവിതത്തില്‍ ഒരു പുതിയ തുടക്കം നൽകാനും ബഹ്‌റൈനിന്റെ സമഗ്രവികസനത്തിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കാനും ലക്ഷ്യമിടുന്നതാണ് രാജകീയ തീരുമാനം.
English Summary:
Bahrain's King Hamad bin Isa Al Khalifa Pardons 630 Inmates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.