ADVERTISEMENT

ദുബായ് ∙ ഈദ് അവധി ദിവസങ്ങളിൽ ദുബായിലെ പൊതുഗതാഗത സൗകര്യത്തിന്റെ സമയം പരിഷ്കരിച്ചു. ഇന്നു മുതൽ ഏപ്രിൽ 3 വരെയുള്ള സർവീസുകളുടെ സമയത്തിലാണ് മാറ്റം. ആർടിഎ സേവന കേന്ദ്രങ്ങളുടെ സമയത്തിലും മാറ്റമുണ്ട്. മെട്രോ രാവിലെ 5ന് തുടങ്ങി രാത്രി ഒന്നുവരെ തുടരും. 

നാളെ രാവിലെ 8 മുതൽ രാത്രി ഒന്നുവരെയും തിങ്കൾ മുതൽ ബുധൻ വരെ രാവിലെ 5നു തുടങ്ങി രാത്രി ഒന്നുവരെയും സർവീസ് നടത്തും. ട്രാം ഇന്ന് മുതൽ തിങ്കൾ വരെ രാത്രി ഒന്നുവരെ സർവീസ് നടത്തും. ഇന്നും തിങ്കളും രാവിലെ 6നും നാളെ രാവിലെ 9നും ആണ് സർവീസ് ആരംഭിക്കുക. ബസ്, വാട്ടർ ടാക്സി, ദുബായ് ഫെറി, അബ്ര, ഇലക്ട്രിക് അബ്ര എന്നിവയുടെ സമയം അറിയാൻ https://www.rta.ae/wps/portal/rta/ae/public-transport/timetable#MarineTransport.

അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് അബുദാബിക്കുള്ള ഇ100 ബസ് ഇന്ന് മുതൽ ഏപ്രിൽ 3 വരെ സർവീസ് നടത്തില്ല. ഇബ്നു ബത്തൂത്തയിൽ നിന്ന് അബുദാബിക്കുള്ള ഇ 101 ബസ് പകരം ഉപയോഗിക്കാം. പെരുന്നാൾ ദിവസങ്ങളിൽ പൊതു പാർക്കിങ് സൗജന്യമാണ്. വാഹന പരിശോധനാ കേന്ദ്രം തിങ്കളാഴ്ച മുതൽ മൂന്നു ദിവസം അവധിയായിരിക്കും. കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും അവധിയായിരിക്കും. അതേസമയം സ്മാർട് ഹാപ്പിനസ് സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കും.

English Summary:

Dubai's public transport announces Timings for Eid holidays

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com