യുഎഇയിലെ വിവിധ എമിറേറ്റുകളിലെ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

Mail This Article
ദുബായ്∙ദുബായ്, ഷാർജ, അജ്‌മാൻ എന്നീ എമിറേറ്റുകളിലെ പെരുന്നാൾ നമസ്കാര സമയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദുബായ് എമിറേറ്റിലെ എല്ലാ പള്ളികളിലും രാവിലെ 6.30 ന് ഈദ് നമസ്‌കാരം നടക്കുമെന്ന് ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് (ഐഎസിഎഡി) സ്ഥിരീകരിച്ചു. ദുബായിലുടനീളമുള്ള 680ലേറെ പള്ളികളിലും പ്രാർഥന രാവിലെ 6.30ന് ആരംഭിക്കും.
ഷാർജ നഗരത്തിലും ഹംറിയ പ്രദേശത്തും രാവിലെ 6.28 നായിരിക്കും പെരുന്നാൾ നമസ്കാരമെന്ന് ഇസ്‌ലാമിക് അഫയേഴ്സ് വിഭാഗം അറിയിച്ചു. അതേസമയം, ദൈദിൽ 6.26 നും മദാമിലും മലിഹയിലും 6.27 നും ഖോർഫക്കാൻ, കൽബ പോലുള്ള കിഴക്കൻ പ്രദേശത്ത് 6.25 നായിരിക്കും പ്രാർഥന.
അജ്മാനിലും ഉമ്മുൽഖുവൈനിലും പെരുന്നാൾ പ്രാർഥന രാവിലെ 6.28 ന് തന്നെ നടക്കും. അബുദാബിയിൽ പ്രാർഥന രാവിലെ 6.33 ന്. ഫുജൈറയിലും റാസൽഖൈമയിലും രാവിലെ 6.24 നും നമസ്കാരം നടക്കും.
ചുരുക്കത്തിൽ:
അബുദാബി - രാവിലെ 6.33
ദുബായ്-6.30
ഷാർജ-6.28/6.27/6.26/6.25
അജ്മാൻ-6.28
ഉമ്മുൽഖുവൈൻ-6.28
ഫുജൈറ-രാവിലെ 6.24
റാസൽഖൈമ-രാവിലെ 6.24