ADVERTISEMENT

ഷിക്കാഗോ ∙  മലയാളി പത്രപ്രവർത്തകർക്ക് നൽകുന്ന ഏറ്റവും വലിയ പുരസ്കാരങ്ങളിലൊന്നായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐപിസിഎൻഎ)  മാധ്യമ ശ്രീ അവാർഡിന് ഏപ്രിൽ 30  വരെ  അപേക്ഷ സമർപ്പിക്കാം എന്ന് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്‌ അറിയിച്ചു. ഒരു ലക്ഷം രൂപയും ശില്പവുമാണ് സമ്മാനം.

 

മികച്ച പ്രതികരണമാണ് അവാർഡിന് ഇതേവരെ ലഭിച്ചതെന്നു പ്രസ് ക്ലബ് ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ (സാമുവേൽ ഈശോ) പറഞ്ഞു. നിരവധി അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.  ഇനിയും സമർപ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കും. അവാർഡ് ജൂണിൽ നടത്തണം എന്ന ഉദ്ദേശവുമായിട്ടാണ് മുൻപോട്ടു നീങ്ങുന്നതെന്ന് നാഷണൽ ട്രെഷറർ ജീമോൻ ജോർജ് പറഞ്ഞു.  ആലോചന പ്രകാരം ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്ററിന്റെ നേതൃത്വത്തിലായിരിക്കും പരിപാടികൾ നടത്തുക എന്ന് നിയുക്ത പ്രസിഡന്റ് സുനിൽ തൈമറ്റം വ്യക്തമാക്കി.

 

ഏഴാമത് മാധ്യമ ശ്രീ പുരസ്കാര ജേതാവിനെ തീരുമാനിക്കുന്നത്  നാലംഗ ജഡ്ജിങ് പാനലാണ്.  മനോരമ എഡിറ്റോറിയൽ ഡയറക്ടറായിരുന്ന തോമസ് ജേക്കബ് അധ്യക്ഷനായ കമ്മിറ്റിയിൽ  ദീപിക സീനിയർ എഡിറ്ററായിരുന്ന അലക്‌സാണ്ടർ സാം, ഇന്ത്യാ ടുഡേ അസോസിയേറ്റ്  എഡിറ്ററായിരുന്ന പി.എസ്. ജോസഫ്, അമേരിക്കയിൽ നിന്ന് പ്രമുഖ ഡോക്ടറും എഴുത്തുകാരനുമായ ഡോ. എം.വി.പിള്ള എന്നിവരാണ്

അംഗങ്ങൾ.  പാനലിന്റെ തീരുമാനം അന്തിമമായിരിക്കും.

 

എൻ.പി. രാജേന്ദ്രൻ (മാതൃഭൂമി) അടുത്തയിടക്ക് അന്തരിച്ച ഡി. വിജയമോഹൻ (മനോരമ) എം.ജി. രാധാകൃഷ്ണൻ  (ഏഷ്യാനെറ്റ്) ജോണി ലൂക്കോസ് (മനോരമ ടിവി) എം.എൽ.എ വീണാ ജോർജ്, അന്വേഷണാത്മക പത്രപ്രവർത്തകൻ ജോസി ജോസഫ്

എന്നിവരാണ് നേരത്തെ ഈ അവാർഡ് നേടിയിട്ടുള്ളത്.

 

മാധ്യമ രംഗത്ത്  ദീർഘ കാലം പ്രവർത്തിച്ചവർക്കും ഈ രംഗത്തു തങ്ങളുടേതായ മികച്ച സംഭാവനകൾ നല്കിയവരെയും ആണ് പരിഗണിക്കുന്നത്. മാധ്യമ  ശ്രീ അവാർഡിന്  അപേക്ഷിക്കാം. ആർക്ക് വേണമെങ്കിലും പേര് നോമിനേറ്റും ചെയ്യാം. വിവരങ്ങൾ  ഈ-മെയിലിൽ അറിയിക്കുക indiapressclubofna@gmail.com

 

ഇന്ത്യ പ്രസ് ക്ലബ് ഇന്റർ നാഷനൽ കോൺഫറൻസ് നവംമ്പറിൽ ഷിക്കാഗോയിൽ നടത്താനാണ് തീരുമാനം. അപ്പോഴേക്കും  കോവിഡിന് പൂർണ ശമനമുണ്ടാകുമെന്ന പ്രതീക്ഷയിലാണിതെന്നു പ്രസ് ക്ലബ് ഭാരവാഹികൾ പറഞ്ഞു.  നാഷനൽ കോൺഫറൻസിൽ വച്ച് മാധ്യമ രത്ന  അവാർഡും പതിവ് പോലെ സമ്മാനിക്കും. കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകരും രാഷ്ട്രീയ-സാമൂഹിക നേതാക്കളും പങ്കെടുക്കും. അമേരിക്കയിലെ വിവിധ സംഘടനകളുടെ ഭാരവാഹികളെ ചടങ്ങിൽ ആദരിക്കുകയും ചെയ്യും.

 

പ്രസിഡന്റ് ഇലക്ട് സുനിൽ തൈമറ്റം, ജോ. സെക്രട്ടറി ബിജിലി ജോർജ്,  ജോ. ട്രഷറർ ഷിജോ പൗലോസ്, ഓഡിറ്റർമാരായ സജി എബ്രഹാം, ബിനു ചിലമ്പത്ത് എന്നിവരടങ്ങിയ എക്സിക്യൂട്ടിവ് കമ്മിറ്റിയും,  ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നാഷണൽ അഡ്വൈസറി ബോർഡ്  ചെയർമാൻ മധു കൊട്ടാരക്കരയും സജീവമായി ഇന്ത്യ പ്രസ് ക്ലബിന്റെ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com